Kerala News

ആവശ്യമായ വിദ്യാർത്ഥികൾക്കെല്ലാം ഡിജിറ്റൽ ഉപകരണങ്ങൾ; വിദ്യാകിരണം പദ്ധതി ഉടൻ

ആവശ്യമായ വിദ്യാർത്ഥികൾക്കെല്ലാം ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കുമെന്നും സർക്കാരിന് നിയതമായ മാർഗത്തിലൂടെ മാത്രമേ നല്കാൻ കഴിയു എന്നും അതാണ് കാലതാമസത്തിന് കാരണമെന്നും മുഖ്യമന്ത്രി നിയമസഭയിൽ.

വിദ്യാകിരണം പദ്ധതി റീ ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണെന്ന് ചോദ്യങ്ങൾക്കുള്ള മറുപടിയായി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. പദ്ധതി ആരംഭിക്കുമ്പോൾ 4.7 ലക്ഷം കുട്ടികൾക്കാണ് ഡിജിറ്റൽ ഉപകരണങ്ങൾ വേണ്ടിയിരുന്നത്. എന്നാൽ ഇപ്പോഴത് 3.53 ലക്ഷമായി കുറഞ്ഞിട്ടുണ്ട്.

കൊവിഡ് കാലമായതിനാൽ പദ്ധതിയിലേക്കുള്ള ഫണ്ട് പ്രതിക്ഷിച്ച പോലെ വന്നിട്ടില്ലെന്നും എങ്കിലും പ്രതീക്ഷിച്ച പോലെ പദ്ധതി പൂർത്തിയാക്കാനാകുമെന്ന് പ്രതീക്ഷയെന്നും. ഇക്കാര്യത്തിൽ ആർക്കും ഉത്കണ്ഠ വേണ്ടെന്നും മന്ത്രി പറഞ്ഞു..

വിദ്യാകരണം പദ്ധതിയിൽ ആർക്കും വീഴ്ച വന്നിട്ടില്ല. അതിനാൽ നടപടിയൊന്നും ആവശ്യമില്ലെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

പ്ലസ് വൺ ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും സീറ്റ് ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ ഉറപ്പ് നൽകി. പ്രവേശനം ലഭിച്ച കുട്ടികളുടെ സ്കൂൾ മാറ്റ നടപടികൾ പുരോ​ഗമിക്കുകയാണെന്നും മന്ത്രി സഭയെ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!