National News

‘ജനങ്ങളുടെ തീരുമാനം മാനിക്കുന്നു’; മധ്യപ്രദേശിലെ തോൽവി അംഗീകരിച്ച്​ കമൽനാഥ്​

കോൺഗ്രസ് എംഎൽഎമാരെ വിലയ്ക്കുവാങ്ങാൻ നേതൃത്വം കൊടുക്കുന്ന ബിജെപി എംഎല്‍എയുടെ  റിസോർട്ട് കമൽനാഥ് സർക്കാർ ഇടിച്ചുനിരത്തി - ഇ വാർത്ത | evartha ...

മധ്യപ്രദേശിൽ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ 20ലധികം സീറ്റിൽ പിന്നിൽ നിൽക്കവേ തോൽവി സമ്മതിച്ച്​ മുൻ മുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായ ​കമൽനാഥ്​. ജനങ്ങളുടെ തീരുമാനം അംഗീകരിക്കുന്നതായി പ്രസ്​താവിച്ച കമൽനാഥ്​ വോട്ടർമാർക്ക്​ നന്ദി അറിയിച്ചു.

ജ്യോതിരാദിത്യ സിന്ധ്യയും കൂട്ടരും മാർച്ചിൽ ബി.ജെ.പിയിലേക്ക്​ കൂടുമാറിയതോ​െടയാണ്​ കമൽനാഥ്​ സർക്കാർ താഴെ വീണത്​. ഭൂരിപക്ഷം തികക്കാൻ 28 സീറ്റിലും കോൺഗ്രസിന്​ ജയം അനിവാര്യമായിരുന്നു ​

ഏറ്റവും അവസാനം പുറത്ത്​ വന്ന കണക്കുകൾ പ്രകാരം 28ൽ 20 സീറ്റിലും ബി.ജെ.പിയാണ്​ മുന്നേറുന്നത്​. ഏഴ്​ സീറ്റിൽ മാത്രമാണ്​ കോൺഗ്രസിന്​ വിജയപ്രതീക്ഷ. മൊറേന മണ്ഡലത്തിൽ ബഹുജൻ സമാജ്​ പാർട്ടിയാണ്​ (ബി.ജെ.പി) ലീഡ്​ ചെയ്യുന്നത്​.
ശിവരാജ്​ സിങ്​ ചൗഹാൻ മന്ത്രിസഭയിലെ മൂന്ന്​ മന്ത്രിമാർ നിലവിൽ പിന്നിലാണ്​. ഐദൽ സിങ്​ കൻസാന (സുമോലി), ഗിരിരാജ്​ ദൻദോതിയ (ദിമാനി), ഒ.പി.എസ്​ ഭദോരിയ (മെഹ്​ഗോൻ) എന്നിവരാണ്​ കോൺഗ്രസിന്​ പിന്നിൽ നിൽക്കുന്നത്​. നവംബർ മുന്നിന്​ നടന്ന വോ​ട്ടെടുപ്പിൽ 12 മന്ത്രിമാരാണ്​ ജനവിധി തേടിയിരുന്നത്​. 70.27 ശതമാനമായിരുന്നു പോളിങ്​.
229 അംഗ നിയമസഭയിൽ ബി.ജെ.പിക്ക്​ ഇപ്പോൾ 107 എം.എൽ.എമാരുടെ പിന്തുണയുണ്ട്​. 28 സീറ്റുകളിൽ എട്ടിടത്ത്​ വിജയിക്കാനായാൽ ശിവരാജ്​ സിങ്​ ചൗഹാൻ സർക്കാറിന്​ അധികാരത്തിൽ തുടരാനാകും. കോൺഗ്രസിന്​ 87 എം.എൽ.എമാരാണുള്ളത്​.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!