News Sports

ഐ.പി.എല്‍; കലാശപ്പോര് ഇന്ന് ഡൽഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഏറ്റുമുട്ടും

IPL 2019: In-form Delhi Capitals host Mumbai Indians with both teams  closing in on playoffs berth

ഐ.പി.എല്ലിന്‍റെ പതിമൂന്നാം പതിപ്പിന് ഇന്ന് തിരശീല വിഴും. കലാശപ്പോരാട്ടത്തില്‍ ഡൽഹി ക്യാപിറ്റല്‍സും നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഏറ്റുമുട്ടും. ദുബെെയില്‍ ഇന്ത്യന്‍ സമയം 7:30 മത്സരം ആരംഭിക്കുക. അഞ്ചാം കീരിടം തേടി മുംബൈയും കന്നി കീരിടം സ്വപ്നം കണ്ട് ഡൽഹി ക്യാപിറ്റല്‍സും കളത്തിലിറങ്ങുമ്പോള്‍ അതിഗംഭീര മത്സരം തന്നെ ആയിരിക്കും ഇന്ന് നടക്കുക.
ഈ സീസണില്‍ കളിച്ച 15 മത്സരങ്ങളില്‍ പത്തിലും ജയിച്ച് രാജകീയമായാണ് മുംബൈ ഫെനലില്‍ പ്രവേശിച്ചത്.
ബൗളിങില്‍ ബുംറയിലും, ബൗൾട്ടിലുമാണ് മുബെെയുടെ പ്രതീക്ഷ. ബാറ്റിങ്ങില്‍ ഫോമിലുള്ള ഇഷാന്‍ കിഷനും,സൂര്യകുമാര്‍ യാദവും പാണ്ഡ്യയും ചേരുമ്പോള്‍ സുശക്തമാണ് മുബെെ നിര. എന്നാല്‍ ഓപ്പണിങ്ങില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ ഫോമിലേക്കുയരാത്തത് മുബെെക്ക് തലവേദന സൃഷ്ടിക്കും.

മറുവശത്ത് ബാറ്റിങ് നിരയുടെ സ്ഥിരതയില്ലയ്മയാണ് ഡല്‍ഹിയുടെ മുന്നിലെ വെല്ലുവിളി. ആദ്യ ക്വാളിഫയറിൽ ഡല്‍ഹിയുടെ മൂന്ന് മുന്‍നിര ബാറ്റ്‌സ്മാന്മാരാണ് പൂജ്യത്തിന് പുറത്തായത്. സ്റ്റൊയ്‌നിസ് ധവാനൊപ്പം ഫൈനലിലും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. എന്നാല്‍ ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരുടെ സ്ഥിരത ഇല്ലായ്മ ഡല്‍ഹിക്ക് തലവേദനയാണ്. ബൗളിങില്‍ കഗീസോ റബാദയുടെയും ആൻറിച് നോർട്യയുടെയും പ്രകടനം നീര്‍ണായകമാണ്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!