Kerala News

യു ട്യൂബറെ ആക്രമിച്ച കേസ്; ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

യു ടൂബിൽ സ്ത്രീകളെ അപമാനിച്ച് വീഡിയോ പോസ്റ്റ് ചെയ്തയാളെ മർദ്ദിച്ച കേസിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവർക്ക് ഹൈക്കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

സ്ത്രീകളെ അശ്ലീലം പറഞ്ഞ് വീഡിയോ സന്ദേശമിട്ടതിന് വിവാദ യൂട്യൂബര്‍ വിജയ് പി. നായരെ സെപ്തംബർ 26ന് വീട്ടിൽ അതിക്രമിച്ചു കയറി ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ മർദിച്ചുവെന്നാണ് കേസ്. കേസില്‍ പൊലീസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സെഷൻസ് കോടതിയിൽ നൽകിയ ഹരജി തള്ളിയതിനെ തുടർന്നാണ് മൂവരും ഹൈകോടതിയെ സമീപിച്ചത്. യു ട്യൂബർ മോശമായ വീഡിയോയാണ് പോസ്റ്റ് ചെയ്തതെങ്കിൽ പോലും നിയമം കയ്യിലെടുക്കാൻ ഒരാൾക്കും അവകാശമില്ലെന്നായിരുന്നു സെഷൻസ് കോടതിയുടെ നിലപാട്. വാദത്തിനിടെ ഹൈക്കോടതി ഇത് ശരിവെയ്ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ വിജയ്. പി.നായർ ഒത്തു തീർപ്പു ചർച്ചയ്ക്കു വിളിച്ചതിനാലാണ് വീട്ടില്‍ പോയതെന്നും അവിടെ വച്ച് തങ്ങളെയാണ് അയാൾ ആക്രമിച്ചതെന്നുമായിരുന്നു ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ വാദം. ഇതിനിടെ പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകുന്നതിനെ എതിർത്ത മർദ്ദനമേറ്റ വിജയ്. പി. നായര്‍ ഹരജിയില്‍ കക്ഷി ചേര്‍ന്നിരുന്നു. എന്നാല്‍ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലാത്തതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നും കോടതി നിർദ്ദേശിക്കുന്ന വ്യവസ്ഥകൾ പാലിക്കാൻ തയ്യാറാണെന്നും ഹരജിക്കാർ അറിയിച്ചിരുന്നു. തുടർന്നാണ് മൂന്നുപേര്‍ക്കും ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!