
കോഴിക്കോട്: കേരളത്തിലെ കോളേജുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് ലഹരിവില്പന കൂടുന്നു . ഉന്നത വിദ്യാഭ്യാസ കാംമ്പസുകള്‍ പലതും ഇത്തരം മാഫിയ സംഘങ്ങളൂടെ പിടിയില്‍ അമര്‍ന്നതായാണ് വിവരം. ക്യാമ്പസുകളില്‍ സ്‌കോഡുകള്‍ രൂപീകരിച്ചും റെയ്ഡ് നടത്തിലും ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരെ പിടികൂടുന്നുണ്ടെങ്കിലും അതിനെയെല്ലാം വെല്ലുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. ക്യാമ്പസുകളില്‍ വളരെ വ്യാപകമായി ലഹരി വസ്തുക്കള്‍ എത്തുന്നതില്‍ വിദ്യാര്‍ത്ഥികളില്‍ ഒരു വിഭാഗം തന്നെ വില്‍പനക്കാരാണെന്നതിനാലാണ്. അത് കൊണ്ട് തന്നെ നടപടിയെടുക്കാന്‍ അധികൃതര്‍ പ്രയാസപ്പെടുകയാണ്. ഒരു മാസം മുമ്പ് കോളേജില്‍ രൂപീകരിച്ച ലഹരി വിരുദ്ധ സ്‌കോഡ് നാലാം സെമസ്റ്റര്‍ ഇഞ്ചിനിയറിംങ് വിദ്യാര്‍ത്ഥിയെ പിടിച്ച് കുന്ദമംഗലം പോലീസില്‍ ഏല്‍പിച്ചിരുന്നു. ഇതോടെ ചെറുതും വലുതുമയ 26 പേരാണ് അന്ന് പിടിലായിരുന്നു്. ഇതിനെത്തുടര്‍ന്ന് സംഘങ്ങള്‍ വ്യാപകമാണ് എന്ന തിരിച്ചറിവിലൂടെ ഇതിനെ തടയുന്നതിനുവേണ്ടി വലിയ പരിശ്രമമാണ് പല സ്ഥാപനങ്ങളൂം നടത്തുന്നത്.
ക്യാമ്പസുകളില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിച്ചതോടെ സംഘങ്ങള്‍ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞിരിക്കയാണ്. കോഴിക്കോട് ജില്ലയിലെ ഒരു പ്രശസ്ഥമായ എന്‍ജിനീയറിങ് സ്ഥാപനത്തില്‍ ഇത്തരം ആന്റി ഗ്രൂപ്പുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടൂണ്ട്. അതുകൊണ്ട് അവിടെ ഒരു പരിധിവരെ വരെ ഇത്തരം വസ്തുക്കളുടെ വില്‍പ്പന തടയാന്‍ സാധിച്ചിട്ടുണ്ട് കഴിഞ്ഞദിവസം വിദ്യാര്‍ഥിയില്‍ നിന്ന് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെപിടികൂടിയ സംഭവവും ഉണ്ട്. പോലീസിനു ക്യാംമ്പസുകളില്‍ കയറാന്‍ നിയമപരമായി പ്രശ്‌നം ഉള്ളതും ഇവര്‍ക്ക് തുണയാവുന്നുണ്ട്. അന്യസംസ്ഥാനക്കാരായ വിദ്യാര്‍ത്ഥിയുടെ ഹോസ്റ്റലില്‍ റൂമില്‍ സ്‌ക്വാഡ് റെയിഡ് നടത്തിയതിന് ശേഷം വില്ലനക്കാരനായ വിദ്യാര്‍ത്ഥി മറ്റ് വിദ്യാര്‍ത്ഥികളെ ചട്ടം കെട്ടി ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇവര്‍ക്കെതിരില്‍ രംഗത്ത് കൊണ്ട് വന്ന് വന്‍ പ്രക്ഷോഭത്തിന് തുടക്കമിട്ടിരുന്നു. വിദ്യാത്ഥികളുടെ സ്വതന്ത്ര്യത്തെ ഹനിക്കുന്നു എന്ന് പറഞ്ഞാണ് പ്രക്ഷോഭത്തിന്‌കോപ്പ് കൂട്ടിയത് .എന്നാല്‍ അധികൃതര്‍ ശക്തമായ ഇടപെടലിലൂടെ തടയിടുകയായിരുന്നു. ക്യാമ്പസുകളില്‍ കുട്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ ഫ്രീഡം നല്‍കുന്നതാണ് ഇതിനു പ്രധാന കാരണമായി പറയുന്നത്. പെണ്‍കുട്ടികള്‍ രാത്രികാലങ്ങളില്‍ ഹോസ്റ്റലുകളില്‍ എത്താന്‍ സമയം നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ സമയം വെക്കാന്‍ പാടില്ല എന്ന് പറഞ്ഞ് പ്രശനം ഉണ്ടാക്കിയ വിദ്യാര്‍ത്ഥിനികളെ അവരുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തിയാണ് ഈ പ്രശ്‌നത്തെ അതിജീവിച്ചത്. ആഘോഷവേളകളില്‍ മറ്റു കോളേജുകളില്‍ നിന്ന് എത്തുന്ന ലഹരിക്ക് അടിമപെട്ടവര്‍ ലഹരിവസ്തുക്കള്‍ പരസ്പരം കൈമാറുന്നതായിശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അത്തരം ആളുകളെ കണ്ടെത്തി ഒരു പരിധിവരെ തടയാന്‍ സാധിച്ചതായി കോളേജ് അധികാരികള്‍ പറഞ്ഞു. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനത്തില്‍ വളരെയധികം ശ്രമകരമാണ് ലഹരി വസ്തുക്കള്‍ കണ്ടെത്താനുള്ള റെയ്ഡുകളും മറ്റും. ലഹരിക്കടിമയായ ഒരു ഇഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി മരണമടഞ്ഞിട്ട് മണിക്കൂറുകള്‍ മാത്രമായിട്ടേയുള്ളു. പല കോളേജുകളിലും കൗണ്‍സില്‍ സംവിധാനങ്ങളും ആരംഭിച്ചിട്ടുണ്ട്. ലഹരിക്കടിമപ്പെട്ടവരെ അവരുടെ ഹോസ്റ്റലുകളില്‍ പ്രത്യേക സെന്ററുകളില്‍ ഇരുന്നുകൊണ്ട് കൗണ്‍സിലിംഗ് നടത്താനും കാര്യങ്ങള്‍ രഹസ്യ സംസാരിക്കാനുള്ള പരിപാടികളും ആസൂത്രണം ചെയ്ത് വന്നിട്ടുണ്ട് വളരെജാഗ്രതയോടെ കൂടിയാണ് കോളേജ് ‘അധികൃതരും മുന്നിട്ടിറങ്ങിയിരിക്കുന്നത്. പോലീസ് ജനങ്ങളെയും മറ്റ് സ്ഥാപന മേധാവികളെയും പൊതുപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിഎസ്പിജി രൂപീകരികരിച്ചിട്ടുണ്ട് ചെറിയ കുട്ടികളില്‍ ലഹരി ഉപയോഗം തടയുക അത് മൂലം ഉണ്ടാവുന്നഅക്രമങ്ങളെ തടയുക എന്നതാണു്ഇതിലൂടെലക്ഷ്യമിടുന്നത്..സാമ്പത്തികമായി ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്ന കുട്ടികള്‍ പഠിക്കുന്ന സ്ഥാപനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൂടുതലായി ലഹരി ഉപയോഗം കൂടുതലായുള്ളത്. കുട്ടികളെ മഹാവിപത്തില്‍ നിന്ന് രക്ഷിക്കാന്‍വിരലില്‍ എണ്ണാവുന്ന കോളേജില്‍ മാത്രമാണ്വിവിധ രീതിയിലുള്ള കൗണ്‍സിലിംഗ് മറ്റു സംവിധാനങ്ങളും സ്ഥാപിച്ചുകൊണ്ട് അവരെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുള്ളത്. കോളേജുകളില്‍ പരിപാടികള്‍ നടക്കുമ്പോള്‍ അവിടെ എത്തുന്ന മറ്റു കോളേജുകളിലെ ലഹരി ഉപയോഗിക്കുന്ന കുട്ടികള്‍ ഏറ്റുമുട്ടുന്ന പതിവുണ്ട്. നമ്മുടെ മാതാപിതാക്കള്‍ അല്ലെങ്കില്‍ സമൂഹം ഇതിനുവേണ്ടി ഉണര്‍ന്നു പ്രവര്‍ത്തിക്കാതെ വരും തലമുറയെ നമുക്ക് ഈ ലഹരി ഉപയോഗത്തില്‍ നിന്ന് മാറ്റാന്‍ സാധിക്കുകയില്ല എന്നതാണ് ഏറ്റവും വലിയ വസ്തുത.

