കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഹോമിയോ ആശുപത്രി കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം എംഎൽഎ പിടിഎ റഹീം നിർവഹിച്ചു. കുന്ദമംഗലം സിന്ധു തിയേറ്ററിന് പിൻവശത്ത് , പുത്തലത്ത് ഗോപാലൻ നായർ സൗജന്യമായി നൽകിയ സ്ഥലതാണ് എംഎൽഎ പിടിഎ റഹീമിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ച് ഹോമിയോ ആശുപത്രി ഒരുങ്ങുന്നത്.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ചന്ദ്രൻ തിരുവലത്ത് സ്വാഗതം പറഞ്ഞ പരിപാടിയിൽ ,പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അരിയിൽ അലവി മുഖ്യാതിഥിയായി പങ്കെടുത്തു. അസിസ്റ്റൻറ് എൻജിനീയർ റൂബി നസീർ വൈസ് പ്രസിഡണ്ട് വി അനിൽകുമാർ വൈസ് പ്രസിഡണ്ട് വി അനിൽകുമാർ,യുസി പ്രീതി, ശബന റഷീദ്, ഷിയോ ലാൽ,കെ കെ സി നൗഷാദ് ,ഷൈജ വളപ്പിൽ, കെ സുരേഷ് ബാബു,എം കെ മോഹൻദാസ് , നജീബ് പാലക്കൽ, എൻകേളൻ,ജനാർദ്ദനൻ കളരിക്കണ്ടി , ഡോ രേണു രാധാകൃഷ്ണൻതുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

