Kerala News

പോലീസിൻ്റെ കൃത്യനിർവ്വഹണത്തിന് തടസ്സം സൃഷ്ടിച്ച അഞ്ച് ടീം ബി സ്ഥാപന ജീവനക്കാരെ റിമാൻ്റ് ചെയ്തു

അനധികൃതമായി വെള്ളനൂരിൽ സ്ഥിതി ചെയ്യുന്ന ചാരിറ്റബിൾ സൊസൈറ്റി എന്നറിയപ്പെടുന്ന ടീം ബി അടച്ചുപൂട്ടാൻ എത്തിയ പോലീസിനും സാമൂഹ്യക്ഷേമ ള്ളദ്യാഗസ്ഥർക്കും കൃത്യനിർവ്വഹണത്തിന് തടസ്സം സൃഷ്ടിച്ച 5 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു ഇവരെയാണ് കോടതി റിമാൻ്റ് ചെയ്തത്.ജീവനക്കാരായ യാസർ അറഫാത്ത്, ജംഷീദ് ,അർജുൻ, ഷാഹുൽ അമീദ്, മുഹമ്മദ് അജ്മൽ, എന്നിവരെയാണ് റിമാൻഡ് ചെയ്തത്.

സാമൂഹ്യ നീതി വകുപ്പിന്റെയും, ഗ്രാമ പഞ്ചായത്തിന്റെയും, പോലീസിന്റെയും പരിശോധനകൾക്കൊടുവിൽ ടീം ബി അടച്ചു പൂട്ടുകയായിരുന്നു. സ്ഥാപനത്തിൽ താമസക്കാരായ അന്തേവാസികളെ വിവിധ ഇടങ്ങളിലേക്ക് മാറ്റി.

യാതൊരു രേഖയും ഇല്ലാതെ നടത്തി പോന്നിരുന്ന സ്ഥാപനത്തെ ചുറ്റി പറ്റി നിരവധി പരാതികൾ പോലീസിനു ലഭ്യമായിരുന്നുവെന്ന് അധികൃതർ പറയുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിൽ സ്ഥാപനത്തിന്റെ നടത്തിപ്പ് യാതൊരു രേഖകളുമില്ലാതെയാണെന്ന് കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം.

കുന്ദമംഗലം പോലീസ് സബ് ഇൻസ്പകർ ശ്രീ ജീത്തിനെ കയ്യേറ്റം ചെയ്ത കേസിൽ ടീം ബി ചാരിറ്റബിൾ സൊസൈറ്റിയുടെ മാനേജർ യാസർ അറഫാത്തിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് അഞ്ചാം കോടതിയിൽ ഹാജറാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!