Kerala

കുനിയിൽ ബഷീർ വധശ്രമം, പിന്നിൽ കൊടും ക്രിമിനലുകൾ പ്രതികളെ തെളിവെടുപ്പിനെത്തിച്ചു

കുനിയിലെ വധശ്രമം സഹോദരകൾ ഉൾപ്പെടെ 6 അംഗ കൊട്ടേഷൻ സംഘം പിടിയിൽ അരീക്കോട്‌: 4.8.20 ന് അരീക്കോട് കുനിയിൽ കോള കോടൻ ബഷീർ എന്നയാളെ പുലർച്ചെ 5 മണിയോടെ വീട്ടിൽ കയറി വാതിൽ ചവുട്ടി പൊളിച്ച് വടിവാളുകൊണ്ട് വെട്ടി വധിക്കാൻ ശ്രമിച്ച കേസിൽ കുന്ദമംഗലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 6 അംഗ കൊട്ടേഷൻ സഘം പിടിയിൽ.

. മന്നം പറമ്പത്ത് ഷിജു എന്ന കപാലി ടിങ്കു (32), മന്നം പറമ്പത്ത് വിപിൻ രാജ് എന്ന കുഞ്ചു . പടിഞ്ഞാറെ തൊടികയിൽ ജിതേഷ(25)് എന്ന അപ്പുട്ടൻ . ചീനിച്ചാലിൽ ദീപക്ക് എന്ന ദീപു . . കൊല്ലരു കണ്ടി ഷിബിനു (26) എന്ന മൊട്ട 6. മന്നം പറമ്പത്ത് വിജേഷ് (36) എന്ന പൈങ്കിളി തൈയ്ക്കലാട്ട് എന്നിവരേയാണ് പ്രത്യേക അന്വോഷണ സംഘം പിടികൂടിയത്. രണ്ട് ദിവസം മുൻപ് പ്രതികൾക്ക് സഹായം ചെയ്ത തൈക്കലാട്ട് നിബിൻ എന്നയാളെ ബാംഗ്ലൂരിൽ നിന്നും പിടികൂടിയിരുന്നു.

പ്രതികൾ കൃത്യത്തിനു വന്ന വാഹനവും ഇയാളിൽ നിന്നും പിടിച്ചെടുത്തിരുന്നു.കൊട്ടേഷൻ സംഘാംഗങ്ങൾക്ക് സഞ്ചരിക്കുന്നതിന് വാഹനങ്ങൾ വാടകക്ക് എടുത്ത് നൽകുന്നതും കൃത്യം നടത്തിക്കഴിഞ്ഞാൽ വാഹനങ്ങൾ ഒളിപ്പിക്കുന്നതും ഇയാളാണ്. കൂടാതെ ബാംഗ്ലൂർ കേന്ദ്രീകരിച്ച് ഫ്ലാറ്റുകൾ വാടകക്ക് എടുത്ത് പ്രതികൾക്ക് ഒളിവിൽ താമസിക്കാനുള്ള സൗകര്യങ്ങളും ഇയാൾ ചെയ്തു കൊടുക്കുo. കൃത്യത്തിനു ശേഷം ഇവർ വന്ന വാഹനം അന്നു തന്നെ ഇയാൾ ബാംഗ്ലൂരിലേക്ക് കടത്തുകയും വ്യാജ നമ്പർ ഇട്ട് രഹസ്യ കേന്ദ്രത്തിൽ ഒളിപ്പിക്കുകയുമായിരുന്നു.ഇയാളെ പിടികൂടി രഹസ്യ കേന്ദ്രത്തിൽ നിന്നും വാഹനം കണ്ടെടുത്തു.

ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും കുന്ദമംഗലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിരവധി കേസുകളിൽ പ്രതികളായ കൊട്ടേഷൻ സംഘാംഗങ്ങളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചത്.തുടർന്ന്‌ നടത്തിയ അന്വോഷണത്തിൽ ടിങ്കു വടക്കം 4 പേരെ ബോംബെ അന്തേരിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും മറ്റു രണ്ടു പേരെ കോഴിക്കോട്ട് നിന്നും. ആണ് പിടികൂടിയത്. ഇവരെ പിടികൂടി ചോദ്യം ചെയ്തതിൽ ഇവർക്ക് കൊട്ടേഷൻ നൽകിയ ആളുകളെ കുറിച്ച് വ്യക ത മാ യ വിവരം ലഭിച്ചിട്ടുണ്ട്. ഇവർക്ക് വേണ്ടിയുള്ള അന്വോഷണം ഊർജ്ജിതമാക്കി.

പിടിയിലായ ടിങ്കുവിന് കുന്ദമംഗലം, മെഡിക്കൽ കോളേജ്, നല്ലളം സ്റ്റ് ഷനുകളിലായി കൊലപാതക ശ്രമം, ആംസ് ആക്റ്റ്, കാപ്പയടക്കം 15 ഓളം കേസുകളും കുഞ്ചു വിന് 5 ഓളം കേസുകളും, അപ്പുട്ടന് കൊലപാതക ശ്രമമsക്കം 2 കേസുകളും പൈങ്കിളിക്ക് 10 ഓളം കേസുകളും നിലവിൽ ഉണ്ട്. ഇവരെ ചോദ്യം ചെയ്തതിൽ 2019 ഒക്റ്റോബർ മാസത്തിൽ കുനിയിൽ അങ്ങാടിയിൽ വച്ച് പുൽപ്പറമ്പിൽ ഫസലുള്ള എന്ന വാപ്പുവിനെ പൂലർച്ചെ 5 മണിക്ക് മുഖം മൂടിയിട്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിനും 2020 സെപ്റ്റംബർ മാസം മാവൂർ , .മുക്കം ഭാഗങ്ങളിലായി രാത്രി 4 ഓളം ബസുകളുടെ ചില്ല് തകർത്ത സംഭവങ്ങൾക്കും തുമ്പായി .

ഇതുമായി ബന്ധപ്പെട്ട് ഇനിയും പ്രതികൾ പിടിയിലാകാനുണ്ട്. ഇവർക്ക് വേണ്ടിയുള്ള അന്വോഷണവും ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതികൾക്ക് സഹായം ചെയ്ത നിരവധി പേരെ നിരീക്ഷിച്ചു വരികയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കും ,. കൂടുതൽ അന്വോഷണത്തിനായി പ്രതികളെ കസ്റ്റ് ഡിയിൽ വാങ്ങും. മലപ്പുറം ജില്ലാ പോലീസ് മേധാവി യു.അബ്ദുൾ കരീം ഐ.പി എ സി ന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈഎസ്.പിഹരിദാസൻ ഇൻസ്പക്ടർ മാരായ കെ.എം ബിജു, എൻ.വി ദാസൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വോഷണ സംഘാംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശികുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ് എന്നിവർക്ക് പുറമെ അരീക്കോട് സ്റ്റേഷനിലെ Si വിജയൻ, എ.എസ് ഐ കബീർ, സി പി ഒ സലേഷ്, സി പി ഒ (വനിത)ഷിബിന എന്നിവരുൾപ്പെട്ട അന്വോഷണ സംഘമാണ് പ്രതികളെ പിടികൂടി അന്വോഷണം നടത്തുന്നത് .

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!