സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർ കോവിഡ് ബാധിച്ച് മരണപ്പെട്ടു. കാസർഗോഡ് ,പത്തനംതിട്ട എന്നീ ജില്ലകളിലാണ് കോവിഡ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്.
പത്തനംതിട്ടയിൽ അടൂർ സ്വദേശി രഞ്ജിത് ലാൽ (29 ), പന്തളം സ്വദേശി റജീന എന്നിവരാണ് മരണപ്പെട്ടത്. പ്രമേഹ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന രഞ്ജിത് ലാൽ . പന്തളം സ്വദേശി റജീന വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സമ്പർക്കത്തിലൂടെയാണ് ഇവർക്ക് രോഗം ബാധിച്ചത്.
കാസർഗോഡ് നായന്മാർ മൂല സ്വദേശിനി മറിയുമ്മയാണ് ( 68 ).മരണപ്പെട്ടത്. കോവിഡ് ചികിത്സയിലിരിക്കയാണ് മരണം