മലപ്പുറം: ആഗസ്ത് നാലിനു പുലർച്ചെ വീട്ടിൽ കയറി കീഴുപറമ്പ് കുനിയിൽ സ്വദേശി കെ. വി ബഷീറിന് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പ്രതികൾ കൂടി വലയിലായി.
കുന്ദമംഗലത്തിൻ്റെ പരിസര പ്രദേശങ്ങളിലുള്ളവരാണ് മിക്ക പ്രതികളും എന്നാണ് ലഭ്യമാകുന്ന വിവരം
.
അതിസാഹസികമായി പോലീസ് കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ ബോർഡർ പ്രദേശത്ത് നിന്നാണ് പ്രതികളെ പിടികൂടിയതെന്നാണ് കരുതുന്നത്. ഒരു പ്രതിയുടെ പേരിൽകുന്ദമംഗലം പോലീസ് സ്റ്റേഷനിന്റെയും, കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനു കീഴിലുമായി നിരവധി കേസുകളുണ്ട് -.
പണം അപഹരിക്കൽ,മോഷണം, പള്ളിക്ക് കല്ലെറിഞ്ഞ് കലാപ ശ്രമം, പോലീസ് പിടിയിൽനിന്ന് രക്ഷപെടാൻ ശ്രമിക്കൽ, സംഘർഷങ്ങൾ തുടങ്ങി നിരവധി കേസുകളാണ് ഇയാൾക്കെതിരെ നേരത്തെ ചുമത്തപെട്ടിരിക്കുന്നത്. നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കാപ്പ പ്രകാരം ജയിലിൽ കിടന്നിട്ടുണ്ട് .മലപ്പുറം പോലീസ് സൂപ്രണ്ട് അബ്ദുൽ കരീമിൻ്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച സ്പഷ്യൽസ്കോ ഡാണ് കേസ്സ് അന്വേഷിച്ചത് മലപ്പുറം ഡിവൈഎസ്.പി ഹരിദാസൻ.കുണ്ടോട്ടി സി.ഐ കെ. എം ബിജുവിനനേതൃത്വത്തിൽ നടന്ന അന്വേഷണം നടത്തിയത്. അതിസാഹസികമായും ,കുറ്റമറ്റ രീതിയിലുമുള്ള അന്വേഷണമാണ് നടന്നത്. അത് കൊണ്ട് തന്നെയാണ് ഇവരെ പിടികൂടാൻ സാധിച്ചതും. ഇവർക്ക് ക്വട്ടേഷൻ നൽകിയ ആളെ കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരും. കേരളത്തിൽ പലയിടങ്ങളിലും ഇത്തരം സമാനമായ രീതിയിലുള്ള സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്. അതും പോലീസ് അന്വേഷിക്കാനാണ് സാധ്യത. കുനിയിൽ തന്നെ ഇത് മൂന്നാം തവണയാണ് വെട്ട് നടക്കുന്നത്. ഇത്തരം സംഘങ്ങളെ അമർച്ച ചെയ്തില്ലെങ്കിൽ നാട് വലിയ വില നൽക്കേണ്ടി വരും.
ബഷീറിൻ്റെ വീട്ടിൽ മുഖംമൂടി ധരിച്ച ഒരാളെത്തി കോളിംഗ് ബെൽ അടിക്കുകയും ശബ്ദം കേട്ട് ബഷീറും ഭാര്യ ഷാഹിനയും വാതിൽ തുറന്നപാടെ ബഷീറിനെ അകത്ത് കയറിയാണ് വെട്ടിയത്. മുഖംമൂടി ധരിച്ച ആൾ മകൻ ഫാരിസിനെ ഒന്നാമൻ അന്വേഷിച്ചാണ് വീടിനകത്തേക്ക് ഓടി കയറി ബഷീറിനെ വെട്ടി പരിക്കേൽപിച്ചത്.പോലീസിൻ്റെ അന്വേഷണം രഹസ്യമായി തുടർന്നിരുന്നു. അതിനിടയിൽ ആണ് പ്രതിയുടെ സഹായിയായ കോഴിക്കോട് കാരന്തൂർ സ്വദേശി നിപിനെ പോലീസ് പിടികൂടിയത്.നിപിനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മറ്റു പ്രതികളും അറസ്റ്റിലാവുന്നത്.
.അക്രമം നടത്താൻ ഉപയോഗിച്ച കാറും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഒരു കടയിലുണ്ടായ തർക്കമാണ് പിന്നീട് വലിയ ഒരു അക്രമത്തിന് കാരണമായ തുടക്കമെന്ന് നാട്ടുകാർ അടക്കംപറയുന്നു. നല്ലതുക പ്രതിഫലം തൽകിയാണ് ക്വട്ടേഷൻ നൽകിയതെന്നുള്ള സംശയത്തിന് പോലീസ് അന്വേഷണത്തിലുടെ വരും ദിവസങ്ങളിൽ വ്യക്തത വരും. ഒരു നാടിൻ്റെ വലിയൊരു പ്രശ്നമാണ് പോലീസ് അന്വേഷത്തിലൂടെ പുറത്ത് കൊണ്ട് വന്നത്.
അക്രമം നടത്താൻ ഉപയോഗിച്ച കാറും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മുഖ്യ മന്ത്രി പിണയായി വിജയൻ ,ലോക്‌നാഥ് ബഹ്‌റ എന്നിവർക്ക് വരെ ആക്ഷൻ കമ്മിറ്റിപരാതി നൽകിയിരുന്നു. മലപ്പുറം പോലീസിൻ്റെ മികവുറ്റ അന്വേഷമാണെന്നാണ് നാട്ടുകാർ വിലയിരുത്തുന്നത്

