വാഷിംഗ്ടണ്‍: ആദ്യമായി ചന്ദ്രനില്‍ മനുഷ്യനെ എത്തിച്ച അമേരിക്കയുടെ അഭിമാനമായ നാസ ഇപ്പോള്‍ വീണ്ടും ചന്ദ്രനില്‍ മനുഷ്യനെ എത്തിക്കാനുള്ള ശ്രമത്തിൽ. ഒരു വനിതയെ ചന്ദ്രനിലെത്തിക്കുകയാണ് ലക്ഷ്യം. ഇതിനുമുന്നോടിയായി ഒരു ഗാനം തയ്യാറാക്കിയിരിക്കുകയാണ് നാസയിലെ ജോണ്സന് സ്പേസ് സെന്ററില്‍ പരിശീലനം നേടുന്ന ഒരു സംഘം. ഗായിക അരിയാന ഗ്രാന്‍ഡെയുടെ നാസ എന്ന പാട്ടാണ് റീമിക്സ് ചെയ്തിരിക്കുന്നത്.
2024ഓടെ ഒരു വനിതയെ ആദ്യമായി ചന്ദ്രനിലിറക്കുക എന്നതാണ് നാസയുടെ ലക്ഷ്യം. നാസയുടെ ഒഫീഷ്യല്‍ പേജില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുവരെ ഒരുലക്ഷത്തിലേറെ പേര് ആ വീഡിയോ കണ്ടുകഴിഞ്ഞു.

