കുന്ദമംഗലം : ജാതി മത ഭേദമന്യേ കേരളം ഓണം ആഘോഷിക്കുമ്പോൾ അവർക്കൊപ്പം ചേരുകയാണ് കുന്ദമംഗലം പോലീസും. തിരക്കുകൾ എല്ലാം അല്പം മാറ്റി നിർത്തി. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പൊന്നോണ സന്ദേശം നൽകുകയാണ് ഈ നാടിൻറെ കാവൽക്കാർ.
ഓണപൂക്കളം ഒരുക്കിയും, സഹപ്രവർത്തകർ തമ്മിൽ വടം വലി മത്സരങ്ങൾ സംഘടിപ്പിച്ചും , അവർ ഒത്തു ചേർന്നു. പരിപാടികൾക്കൊപ്പം കരോക്കെ ഗാനങ്ങൾ വെച്ച് കാക്കിക്കുള്ളിലെ കലാകാരന്മാർ പാടി തിമിർത്തു. പരിപാടിയിൽ സി ഐ ഡൊമനികും, എസ് ഐ ശ്രീജിത്തും പൊലീസ് സേന അംഗങ്ങൾക്കൊപ്പം അണി ചേർന്നു. കള്ളവും ചതിയുമില്ലാത്ത ഒരു നന്മ നിറഞ്ഞ നാടിനായി ഒന്നിക്കാൻ ഓണദിനത്തിൽ സന്ദേശം നൽകുകയാണ് ആഘോഷത്തിൽ പങ്കാളികളായി കൊണ്ട് കുന്ദമംഗലം പോലീസ്.

