വില്ലിങ്ടൺ: കേരളത്തോടൊപ്പം ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേര്‍ന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി. ന്യൂസിലൻഡിലെ മലയാളി സമൂഹത്തിന് ഓണാശംസകള്‍ നേരുന്നതായി പ്രധാനമന്ത്രി ജസീന്ത ആര്‍ഡേൺ തന്റ്റെ ഫേസ്ബുക്ക് വീഡിയോയിലൂടെ അറിയിച്ചു.
ന്യൂസിലാൻഡിന്‍റെ 40-ാം പ്രധാനമന്ത്രിയും ലേബര്‍ പാര്‍ട്ടി നേതാവുമായ ജസീന്ത ആര്‍ഡേണ് രാജ്യത്തെ ന്യൂനപക്ഷ വംശജരോടും കുടിയേറ്റ സമൂഹത്തോടും സന്തോഷത്തോടെയും സമാധാനത്തോടെയും എല്ലാ കുടുംബങ്ങളും ഓണം ആഘോഷിക്കണമെന്ന് പറഞ്ഞത്.

