National

ഷെഹ്‌ല റാഷിദിനെതിരെയുള്ള അറസ്റ്റ് കോടതി തടഞ്ഞു

ന്യൂഡല്‍ഹി: സൈന്യത്തിനെതിരായ പ്രസ്​താവന നടത്തിയതിന് രാജ്യദ്രോഹ കുറ്റം ചുമത്തിയ കേസില്‍ ജെ.​എ​ന്‍.​യു മു​ന്‍ വി​ദ്യാ​ര്‍​ഥി നേ​താ​വ്​ ഷെ​ഹ്​​ല റാ​ശി​ദി​ന്‍റെ അറസ്റ്റ് കോടതി തടഞ്ഞു. കേസില്‍ വിശദമായ അന്വേഷണം വേണമെന്ന് നിരീക്ഷിച്ചാണ് അഡിഷണല്‍ സെഷന്‍സ് ജഡ്ജ് പവന്‍ കുമാര്‍ ജെയിന്‍ ഷെഹ്‍ലയുടെ അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് ഇറക്കിയത്. അന്വേഷണവുമായി സഹകരിക്കണമെന്ന് ഷെഹ്‍ലയോട് കോടതി ആവശ്യപ്പെട്ടു.

കശ്‌മീരിലെ രാഷ്‌ട്രീയ പ്രവര്‍ത്തകയും ജെഎൻയു വിദ്യാർഥി യൂണിയൻ നേതാവുമായിരുന്ന ഷെഹ്‌ല റാഷിദിനെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തിരുന്നു. കശ്‌മീരില്‍ ബിജെപി അവരുടെ അജണ്ട നടപ്പാക്കുകയാണെന്നും കശ്‌മീരില്‍ സൈന്യം മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്നും ഷെഹ്‌ല ആരോപിച്ചിരുന്നു.

ജമ്മു കശ്‌മീരിലെ മനുഷ്യവകാശ ലംഘനങ്ങളെ കുറിച്ചുള്ള പ്രസ്‌താവനകളുടെ പേരില്‍ ഡല്‍ഹി പൊലീസിന്റെ പ്രത്യേക വിഭാഗമാണ് കേസെടുത്തത്. 124എ, 153എ, 153, 504, 505 വകുപ്പുകൾ പ്രകാരമാണ് ഷെഹ്‌ലയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. സുപ്രീംകോടതി അഭിഭാഷകനായ അലാഖ് അലോക് ശ്രീവാസ്‌തവയാണ് കശ്‌മീര്‍ പീപ്പിള്‍ മൂവ്‌മെന്റ് നേതാവുമായ വിദ്യാര്‍ഥിനിക്കെതിരെ പരാതി നല്‍കിയത്. ജമ്മു കശ്‌മീരില്‍ ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്‌തതിന് പിന്നാലെ ഷെഹ്‌ല നടത്തിയ വിവാദമായ പതിനെട്ടോളം ട്വീറ്റുകളാണ് വിവാദമായത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!