Kerala kerala

കേരളം ഒറ്റയ്ക്കല്ല; രാജ്യം ഒപ്പമുണ്ട് ; ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് പ്രധാനമന്ത്രി

വയനാട്: മുണ്ടക്കൈ ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തോട് വിശദമായ മെമ്മോറണ്ടം ആവശ്യപ്പെട്ടിട്ടുണ്ട്. വയനാടിന്റെ പുനര്‍നിര്‍മാണത്തിന് സമഗ്ര പദ്ധതി സമര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരിതബാധിതര്‍ ഒരിക്കലും ഒറ്റക്കാവില്ല. പുനരധിവാസത്തിന് ഒരിക്കലും പണത്തിന്റെ കുറവുണ്ടാകില്ല. സഹായം ഏത്രയും വേഗം നല്‍കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിന് ശേഷം അദ്ദേഹം വയനാട്ടില്‍നിന്ന് മടങ്ങി. നിശ്ചയിച്ചതില്‍നിന്ന് രണ്ട് മണിക്കൂറോളം വൈകിയാണ് പ്രധാനമന്ത്രി മടങ്ങുന്നത്.

നേരത്തെ ചൂരല്‍മല അടക്കം ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചിരുന്നു. മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലും വിംസ് ആശുപത്രിയിലും എത്തിയ പ്രധാനമന്ത്രി ദുരിതബാധിതരെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ ആരായുകയും ചെയ്തിരുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി, ജില്ലാ കലക്ടര്‍ തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!