മലപ്പുറം: കോട്ടക്കലില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍നിന്നു വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന കണ്ടക്ടര്‍ക്കു ദാരുണാന്ത്യം. കൊളത്തൂര്‍ സ്വദേശി മന്‍സൂര്‍(30) ആണ് മരിച്ചത്.
ദേശീയപാത 66ലെ കോട്ടക്കല്‍ പറമ്പിലങ്ങാടിയില്‍ വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം. ഗുരുതര പരിക്കുകളോടെ ഉടന്‍തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെയോടെ മരിക്കുകയായിരുന്നു.

