തിരുവനന്തപുരം: ശ്രീകാര്യം പൗഡികോണത്ത് വെട്ടേറ്റ് ചികിത്സയിലായിരുന്ന കൊലക്കേസ് പ്രതി മരിച്ചു. കുറ്റിയാണി സ്വദേശി വെട്ടുകത്തി ജോയിയാണ് മരിച്ചത്. ഇരുകാലുകളിലും ഗുരുതരമായി വെട്ടേറ്റ ജോയി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മരിച്ചത്.
വെട്ടേറ്റ് അര മണിക്കൂറിലധികം റോഡില്‍ രക്തത്തില്‍ കുളിച്ചു കിടന്ന ജോയിയെ ഒടുവില്‍ പോലീസ് ജീപ്പിലാണ് മെഡിക്കല്‍ കോളേജിലെത്തിച്ചത്. അമിതമായി രക്തം വാര്‍ന്ന് ഗുരുതരാവസ്ഥയിലായ ജോയി രണ്ടു മണിയോടെയാണ് മരിച്ചത്. പ്രതികളെ ആരെയും പിടികൂടിയിട്ടില്ല.