Kerala

സംസ്ഥാനത്ത് മഴ ലഭ്യതയിൽ വൻ കുറവ്

കൊച്ചി: സംസ്ഥാനത്ത് മഴ ലഭ്യത തീരെ കുറവാണെന്ന് റിപ്പോർട്ട്. ഓഗസ്റ്റിൽ ആകെ ലഭിക്കേണ്ടിയിരുന്ന മഴയിൽ 88% കുറവുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ഇതുവരെ ലഭിക്കേണ്ടിയിരുന്ന മഴയിൽ 45 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനം കടുത്ത വരൾച്ചയിലേക്ക് നീങ്ങുന്നു എന്നാണ് സൂചന.

ഇന്നലെ വരെയുള്ള കണക്കുകളാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വിഭാഗം പ്രസിദ്ധീകരിച്ചത്. ഓഗസ്റ്റ് 1 മുതൽ 9 വരെ കേരളത്തിൽ ശരാശരി ലഭിക്കേണ്ടിയിരുന്നത് 160.8 mm മഴയാണ്. എന്നാൽ ഇക്കാലയളവിൽ കിട്ടിയത് 18.7 mm മഴ മാത്രമാണ്. ഓഗസ്റ്റിൽ മാത്രം 88% മഴയുടെ കുറവുണ്ടായി. ഈ വർഷം പൊതുവേ സംസ്ഥാനത്ത് മൺസൂൺ മഴയിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂൺ 1 മുതൽ ഓഗസ്റ്റ് 9 വരെ സംസ്ഥാനത്തു 40% മഴയുടെ കുറവുണ്ടായി.

മുൻ വർഷങ്ങളിൽ ഓഗസ്റ്റ് ആദ്യ വാരമാകുമ്പോഴേക്കും ഇത്തവണ കിട്ടിയതിന്റെ ഇരട്ടിയോളം മഴ കിട്ടിയിരുന്നതായി കണക്കുകളിൽ വ്യക്തമാണ്. 2022 ൽ 297. 6 മില്ലി മീറ്ററും 2021ൽ 132.8 മില്ലി മീറ്ററും 2020ൽ 441.8 മിലി മീറ്ററും മഴ കിട്ടിയിരുന്നു. ജൂൺ മാസം കിട്ടേണ്ടിയിരുന്ന മഴ കൂടി അടുത്ത മാസങ്ങളിൽ കിട്ടില്ല എന്നാണ് നിഗമനം. അടുത്ത മാസം കിട്ടേണ്ട സ്വാഭാവിക മഴയിലും കുറവുണ്ടാകും. അങ്ങനെയെങ്കിൽ സംസ്ഥാനം നേരിടേണ്ടി വരിക കടുത്ത വരൾച്ചയാണെന്ന ആശങ്കയാണ് നിലനിൽക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!