നിയമസഭാ സമുച്ചയത്തില്‍ സംഘടിപ്പിക്കുന്ന വീഡിയോ, ഫോട്ടോ, പുസ്തക പ്രദര്‍ശനം കേരള നിയമസഭാ സ്പീക്കര്‍ ശ്രീ. എം.ബി. രാജേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. ആഗസ്റ്റ് 10 മുതല്‍ 20 വരെയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. പ്രദര്‍ശനം രാവിലെ 8.30 മുതല്‍ രാത്രി 8.30 വരെ സൗജന്യമായി കാണുന്നതിന് പൊതുജനങ്ങള്‍ക്ക് അവസരമുണ്ടായിരിക്കുന്നതാണ്.
പരിപാടിയോടനുബന്ധിച്ച് നിയമസഭാ സമുച്ചയത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ ‘ഇന്ത്യ എന്ന ആശയം : ഭരണഘടനയും വര്‍ത്തമാനകാല യാഥാര്‍ത്ഥ്യവും’ എന്ന വിഷയത്തില്‍ കേരള സര്‍വകലാശാല മുന്‍ പ്രോ-വൈസ് ചാന്‍സലര്‍ ഡോ. ജെ. പ്രഭാഷ് പ്രഭാഷണം നടത്തി.
ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീ. ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നിയമസഭാ സെക്രട്ടറി ശ്രീ. എ.എം. ബഷീര്‍, കെ-ലാപ്‌സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ശ്രീമതി മഞ്ജു വര്‍ഗ്ഗീസ് എന്നിവര്‍ സന്നിഹിതരായിരുന്നു.