Kerala News

രഹസ്യമൊഴി പൊതുരേഖയല്ല; സരിതാ നായര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തളളി

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴി പകര്‍പ്പ് ആവശ്യപ്പെട്ടുള്ള സരിത എസ്.നായരുടെ ഹര്‍ജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയ്ക്കും കുടുംബാഗങ്ങള്‍ക്കുമെതിരെ സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പാണ് സരിത തേടിയത്. തനിക്കെതിരെ ഇതില്‍ പരാമര്‍ശമുണ്ടെന്നായിരുന്നു വാദം. എന്നാല്‍ രഹസ്യമൊഴി പൊതുരേഖയല്ലെന്ന കണ്ടെത്തലോടെയാണ് സരിതയുടെ ഹര്‍ജി തള്ളിയത്. ജസ്റ്റീസ് കൗസര്‍ എടപ്പഗത്തിന്റേതാണ് ഉത്തരവ്.

മൊഴികളില്‍ അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ രഹസ്യമൊഴിയുടെ പകര്‍പ്പ് ബന്ധപ്പെട്ട ഏജന്‍സിക്കു മാത്രമേ അവകാശപ്പെടാനാകൂ എന്നു കോടതി വ്യക്തമാക്കി. കേസില്‍ സരിത മൂന്നാം കക്ഷി മാത്രമാണെന്നും എന്തിനാണ് രഹസ്യമൊഴി എന്ന ചോദ്യത്തിനു കൃത്യമായ മറുപടി ബോധിപ്പിക്കാന്‍ സരിതയ്ക്കു സാധിച്ചിട്ടില്ല എന്നും കേസ് പരിഗണിച്ച ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!