ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം.ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് പകല്‍ പോലെ വ്യക്തമാകുന്നു. ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടേണ്ട സമയത്ത് അത് ചെയ്യാതെ അസാധുവാക്കുകയെന്ന നികൃഷ്ട മാര്‍ഗമാണ് അദ്ദേഹം സ്വീകരിച്ചതെന്നും ജനയുഗം എഡിറ്റോറിയലില്‍ പറയുന്നു. ഭരണഘടന പദവിയാണെങ്കിലും ഒട്ടേറെ പരിമിതി തനിക്കുന്നുണ്ടെന്ന് ഗവര്‍ണര്‍ മനസിലാക്കുന്നില്ല. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്‍റെ കാര്യത്തില്‍ പരാതി പറഞ്ഞ ഗവര്‍ണര്‍ ബിജെപി നേതാവിനെ മാധ്യമ വിഭാഗം സെക്രട്ടറിയാക്കിയെന്നും ജനയുഗം വിമർശിക്കുന്നു. കേരളത്തില്‍ ബിജെപി പ്രതിനിധി ഇല്ലാത്തതിന്‍റെ പോരായ്മ നികത്തുകയാണ് ഗവര്‍ണര്‍. ഇതിനായി രാജ്ഭവനേയും ഗവര്‍ണര്‍ പദവിയേയും ഉപയോഗിക്കുന്നു. സംഘപരിവാറിന്റെ തട്ടകത്തില്‍ നിന്ന് കേരള ഗവര്‍ണര്‍ പദവിയിലെത്തിയ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ച് സംസ്ഥാന ഭരണ നിര്‍വഹണം പ്രതിസന്ധിയിലാക്കുന്നതിനുള്ള നീക്കം തുടരുകയാണ്. മുമ്പും അദ്ദേഹം രാജ്ഭവനെ രാഷ്ട്രീയവേദിയാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.