Kerala News

വഞ്ചിയൂർ കോടതിയിൽ ഇന്നലെ നടന്നത് നിയമത്തോടുള്ള വെല്ലുവിളിയും കോടതിയലക്ഷ്യവും; സിപി ഐ മുഖപത്രം

വഞ്ചിയൂർ കോടതിയിൽ ഇന്നലെ നടന്നത് നിയമത്തോടുള്ള വെല്ലുവിളിയും കോടതിയലക്ഷ്യവുമാണെന്ന് സിപിഐ മുഖപത്രം. സിറാജ് ദിനപത്രത്തിലെ ക്യാമറമാൻ അടക്കമുള്ളവരെ കയ്യേറ്റം ചെയ്ത അഭിഭാഷകർക്കെതിരെ രൂക്ഷ വിമർശനവും പത്രം ഉന്നയിക്കുന്നുണ്ട്. കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും ഇന്നലെ കോടതിയിൽ ഹാജരായിരുന്നു. ഇവരുടെ ചിത്രം പകർത്താൻ ശ്രമിച്ചതിനാണ് ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്തത്. മൊബൈൽഫോണും അക്രെഡിറ്റേഷൻ കാർഡും പിടിച്ചുവാങ്ങിയിരുന്നു.

ക്രിമിനൽ സ്വഭാവമുള്ള അഭിഭാഷകരെ പേടിച്ച് സഹജീവികൾ കഴിയുന്ന അവസ്ഥയാണുള്ളത്. മജിസ്‌ട്രേറ്റുമാരെ ഉൾപ്പെടെ ക്രിമിനൽ മാഫിയ അധിക്ഷേപിക്കുന്നുവെന്ന് മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു. കറുത്ത കുപ്പായക്കാരെ ഭയന്നാണ് സംസ്ഥാനത്തെ പോലീസ് കഴിയുന്നതെന്നും പരിഹസിച്ചു.
ഈ സംഭവത്തിൽ നിയമസഭയും മേൽക്കോടതികളും അടിയന്തരമായി ഇടപെടണമെന്നും മുഖപത്രം ചൂണ്ടിക്കാട്ടുന്നു.

വഞ്ചിയൂരിൽ ഗുരുതരമായ പ്രശ്‌നം നിലനിൽക്കുകയാണ്. ഇന്നലത്തേതും നിയമത്തോടുള്ള വെല്ലുവിളിയും കോടതിയലക്ഷ്യവും ക്രിമിനലിസവുമാണ്. സന്നദ് സ്വീകരിക്കുമ്പോൾ അഭിഭാഷകർ ചെയ്യുന്ന പ്രതിജ്ഞയുടെ ലംഘനമാണ് ഇത്തരം സംഭവങ്ങൾ. ജനങ്ങൾക്ക് നീതിതേടാനുള്ള ആദ്യപടി അഭിഭാഷകരാണ്. മധ്യസ്ഥരായ ഇവരിൽ ചിലർ ഗുണ്ടകളും ക്രിമിനലുകളുമായി നിലകൊള്ളുന്നത് ആ സമൂഹത്തിനും കോടതികൾക്കും അപമാനമാകുന്നു. സാമൂഹികപ്രതിബദ്ധത മറന്നുകൊണ്ടുള്ള പലരുടെയും പിന്തുണയാണ് ക്രിമിനൽമാഫിയയ്ക്ക് വളമാവുന്നത്. ഇത് അനുവദിക്കാനാവില്ലെന്നും സുപ്രീം കോടതിവരെയുള്ള മേൽക്കോടതികളും നിയമ നിർമ്മാണസഭയും ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടേണ്ട സാഹചര്യമുണ്ടെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു

ഇന്നലെ വഞ്ചിയൂർ കോടതി വളപ്പിൽ സിറാജ് ഫോട്ടോഗ്രഫർ ടി.ശിവജികുമാറിന് നേരെ അഭിഭാഷകർ നടത്തിയ അക്രമണത്തിനെതിരെയാണ് സി.പി.ഐ. മുഖപത്രം വിമർശനം ഉയർത്തിയിരിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!