കോഴിക്കോട്: കേരള സര്‍ക്കാര്‍ ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് കുന്ദമംഗലം സ്വദേശി സി കെ ആലിക്കുട്ടി
കലാസാംസ്‌ക്കാരിക വകുപ്പുമന്ത്രി സജി ചെറിയാനില്‍ നിന്നും ഏറ്റുവാങ്ങി. തിരുവനന്തപുരം നിശാഗന്ധി ഓഡിറേറാറിയത്തില്‍ വെച്ച് നടന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉല്‍ഘാടനം ചെയ്തു.
കഴിഞ്ഞ 40 വര്‍ഷത്തിലധികമായി കേരളമാപ്പിളകലാ അക്കാദമി ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ കുന്ദമംഗലം സി കെ ആലിക്കുട്ടി മാപ്പിള കലകളായ ഒപ്പന, വട്ടപ്പാട്ട് ,ദഫ്മുട്ട് ,അറബനമുട്ട് ,കോല്‍ക്കളി, മാപ്പിളപ്പാട്ട് എന്നിവക്കുവേണ്ടി ഗാനങ്ങള്‍ രചിക്കുകയും പാടുകയും പരിശീലിപ്പിക്കുകയും അവതരിപ്പിക്കുകയും പ്രചരിപ്പിക്കുകയും വിധിനിര്‍ണയം നടത്തുകയും ചെയ്തതിന്നാണ് നാടന്‍ കലാകാരന്മാര്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിനര്‍ഹനായത്.
റേഡിയോയിലും ദൂരദര്‍ശനിലും കേരളത്തിന്നകത്തും പുറത്തും സ്വന്തം ട്രൂപ്പില്‍ മാപ്പിള കലകള്‍ അവതരിപ്പിച്ചിട്ടുണ്ട്.
1985 ല്‍ ദേശീയ യുവജനോല്‍സവത്തില്‍ കോഴിക്കോട്ടു നിന്നും ഡല്‍ഹിയിലേക്ക് 3500 കിലോമീറ്റര്‍ സൈക്കിള്‍ സവാരി നടത്തി അന്നത്തെ പ്രധാനമന്ത്രിയുടെ അംഗികാരങ്ങളും ആദരവുകളും നേടിയിട്ടുണ്ട്.