ഗോവയില്‍ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി ബിജെപിയിലേക്കെ്ന്ന് സൂചന. സംസ്ഥാനത്ത് തിങ്കളാഴ്ച നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെ ഗോവയിലെ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാതെ വിട്ടുനിന്നു. ഇവര്‍ ബിജെപിയുമായി സമ്പര്‍ക്കത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍
ഈ വര്‍ഷം ആദ്യം നടന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന ദിംഗബര്‍ കാമത്ത് അടക്കമുള്ളവര്‍ എംഎൽഎമാരുടെ യോഗത്തിൽ പങ്കെടുക്കാതിരുന്നത് എന്നാണ് വിവരം. മുൻ ഗോവ മുഖ്യമന്ത്രി കൂടിയായ കാമത്ത് മൈക്കിൾ ലോബോയെ പ്രതിപക്ഷ നേതാവാക്കിയതിൽ അതൃപ്തിയുണ്ട് എന്നത് അഭ്യൂഹങ്ങൾക്ക് ശക്തിയേകി
അതേസമയം പുറത്ത് വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും എല്ലാത്തിനും പിന്നില്‍ ബിജെപിയാണെന്നും പിസിസി അധ്യക്ഷന്‍ അമിത് പട്കര്‍ ആരോപിച്ചു. ഈ വര്‍ഷം ആദ്യം തിരഞ്ഞെടുപ്പ് നടന്ന ഗോവയില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന ദികമ്പര്‍ കാമത്തിന്റെ നേതൃത്വത്തിലാണ് എംഎല്‍എമാര്‍ പാര്‍ട്ടി യോഗം ബഹിഷ്‌കരിച്ചത്.
40 അംഗ നിയമസഭയില്‍ ബിജെപിയുടെ എന്‍ഡിഎക്ക് 25 സീറ്റും കോണ്‍ഗ്രസ് സഖ്യത്തിന് 11 സീറ്റുമാണുള്ളത്