സംസ്ഥാനത്ത് ഇന്ന് 416 പേർക്ക് കോവിഡ്. ഏറ്റവുമധികം രോഗികൾ രേഖപ്പെടുത്തിയ ദിനമാണ് ഇന്ന്. 112 പേര്‍ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രോഗം ബാധിച്ചവരില്‍ 123 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്, ഇതര സംസ്ഥാനത്ത് നിന്നും വന്നവരിൽ 51 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ ഇന്ന് 204 പേർക്ക് രോഗം ബാധിച്ചു. 35 ഐടിബിപി ജീവനക്കാര്‍, 1 സിഐഎസ്എഫ്, 1 ബിഎസ്എഫ് ജവാന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം 129, ആലപ്പുഴ 50, മലപ്പുറം 41, പത്തനംതിട്ട 32, പാലക്കാട് 28, കൊല്ലം 28, കണ്ണൂര്‍ 23, എറണാകുളം 20 , തൃശൂര്‍ 17, കാസര്‍ഗോഡ് 17, കോഴിക്കോട് 12, ഇടുക്കി 12, കോട്ടയം 7 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

