കുന്ദമംഗലം : സ്വർണ്ണ കള്ളക്കടത്ത് പ്രതികൾക്ക് കൂട്ടുനിന്ന കേരള മുഖ്യ മന്ത്രി പിണറായി വിജയൻ രാജിവെക്കുക എന്നാവിശ്യപെട്ട്, മുസ്ലിം യൂത്ത് ലീഗ് നടത്തിയ കളക്ടറേറ്റ് മാർച്ചിലുണ്ടായ സംഘർഷത്തിൽ പോലീസ് മർദ്ദനത്തിൽ പ്രതിഷേധച്ച് കുന്ദമംഗലത്ത് യൂത്ത് ലീഗ് പ്രകടനം നടത്തി .
ഇന്ന് രാവിലെ നടന്ന മാർച്ചിലാണ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്, മണ്ഡലം പ്രസിഡന്റ് ഒ എം നൗഷാദ്, അസിസ്, അഡ്വ :ജുനൈദ്, യൂസുഫ് പതിമംഗലം തുടങ്ങിയ പ്രവർത്തകർക്ക് പരിക്കേൽക്കുന്നത്. ഇതിൽ പ്രതിഷേധിച്ചു കൊണ്ട് കുന്നമംഗലത്ത് പ്രകടനം നടത്തിയത്.
പ്രകടനത്തിന് ഒ. ഹുസൈൻ, സിദ്ധീഖ് തെക്കയിൽ, ഒ. സലീം,എൻ എം യൂസഫ്, എം വി ബൈജു, മിറാസ്, സനൂഫ് റഹ്മാൻ, നജീബ്,അമീൻ, മുഹമ്മദ് അലി, സജീർ നേതൃത്വം നൽകി.