ലാറ്റിനമേരിക്കൻ രാജ്യമായ ബൊളീവിയയുടെ ഇടക്കാല പ്രസിഡന്റ് ജെനീന ആനിയെസിന് കൊവിഡ് 19 സ്ഥിരീകരിച്ചു. നേരത്തെ പ്രസിഡന്റിന്റെ ക്യാബിനറ്റിലെ നാല് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനിയിലാണ് പ്രസിഡന്റിന് കോവിഡ് സ്ഥിരീകരിക്കുന്നത്.
കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന് ജെനീന ട്വീറ്റ് ചെയ്ത് അറിയിക്കുകയായിരുന്നു . ഐസൊലേഷനിൽ കഴിഞ്ഞ് ജോലി തുടരുമെന്നും ജെനീന അറിയിച്ചു. കഴിഞ്ഞ ദിവസം ബ്രസീൽ പ്രസിഡന്റിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
.

