Local

പുല്‍പറമ്പ് പാഴൂര്‍ കൂളിമാട് റോഡ് പ്രവൃത്തി പൊതുമരാമത്ത് മന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കും

ചാത്തമംഗലം: ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പുല്‍പറമ്പ്-പാഴൂര്‍ കൂളിമാട് റോഡിന്റെ 4 കോടി രൂപ ചെലവില്‍ നടത്തുന്ന പരിഷ്‌കരണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. 25 കോടി രൂപ ചെലവില്‍ പ്രവൃത്തി പുരോഗമിക്കുന്ന കൂളിമാട് പാലവുമായി ബന്ധിപ്പിക്കുന്ന ഈ റോഡ് മണാശ്ശേരി, മുക്കം ഉള്‍പ്പെടെയുള്ള മലയോര ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് മലപ്പുറം ജില്ലയിലേക്കും കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്കും എളുപ്പത്തില്‍ എത്തിച്ചേരുന്നതിന് സഹായകമാവും.

മെഡിക്കല്‍ കോളേജ് മാവൂര്‍ റോഡുമായി ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം കേരളാ പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പ് മന്ത്രി ജി. സുധാകരന്‍ ജൂലൈ 12 ന് വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് പാഴൂരില്‍ വെച്ച് നിര്‍വ്വഹിക്കും്. അഡ്വ. പി.ടി.എ റഹീം എം.എല്‍.എ പരിപാടിയില്‍ അദ്ധ്യക്ഷത വഹിക്കും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!