Kerala kerala

‘സാമ്പത്തിക ബാധ്യത മൂലം മരിക്കുന്നു’; നെയ്യാറ്റിന്‍കരയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ സയനൈഡ് കഴിച്ച് മരിച്ചു

തിരുവനന്തപുരം: ഒരു കുടുംബത്തിലെ മൂന്നുപേര്‍ സയനൈഡ് കഴിച്ച് മരിച്ചു. നെയ്യാറ്റിന്‍കര തൊഴുക്കല്‍ സ്വദേശി മണിലാല്‍, ഭാര്യ സ്മിത, മകന്‍ അഭിലാല്‍ എന്നിവരാണ് ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി മരിച്ചത്.

സാമ്പത്തികമായി തകര്‍ന്നതിനാല്‍ മരിക്കുന്നുവെന്ന് എഴുതിയ കുറിപ്പ് ഇവരുടെ വീട്ടില്‍നിന്ന് കണ്ടെത്തി. തമിഴ്നാട്ടിലെ റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ നിക്ഷേപിച്ച പണം നഷ്ടപ്പെട്ടു. ഇതിനായി പലിശക്കെടുത്ത പണം തിരിച്ചടയ്ക്കാന്‍ കഴിഞ്ഞില്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

മണിലാല്‍ വിവിധ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളില്‍നിന്ന് 11 വായ്പകളാണ് എടുത്തത്. ഒമ്പത് ലക്ഷം രൂപ ഇങ്ങനെ പലിശക്ക് എടുത്തിട്ടുണ്ടെന്നും അത് തിരിച്ചടയ്ക്കാന്‍ കഴിയാത്തതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!