Kerala News

ആല്‍മരം ഒടിഞ്ഞ് ദേഹത്ത് വീണ് ഏഴ് വയസുകാരന്‍ മരിച്ചു, 3 കുട്ടികൾക്ക് പരിക്ക്

എറണാകുളം: ആലുവയില്‍ ആല്‍മരം ഒടിഞ്ഞ് ദേഹത്ത് വീണ് ഏഴ് വയസുകാരന്‍ മരിച്ചു. ആലുവ യുസി കോളേജിന് സമീപമാണ് ആൽമരം ഒടിഞ്ഞ് വീണ് ഏഴ് വയസുള്ള കുട്ടി മരിച്ചത്. ആലുവ വെള്ളാം ഭഗവതി ക്ഷേത്ര പരിസരത്തുണ്ടായിരുന്ന ആൽമരത്തിന്റെ കൊമ്പ് ഒടിഞ്ഞ് വീണാണ് അപകടം. ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മുകളിൽ മരത്തിന്റെ കൊമ്പ് ഒടിഞ്ഞ് വീഴുകയായിരുന്നു.

കരോട്ടുപറമ്പ് സ്വദേശി ഏഴ് വയസ്സുള്ള അഭിനവ് കൃഷ്ണയാണ് മരിച്ചത്. അഭിനവിനൊപ്പം കളിച്ചുകൊണ്ടിരുന്ന മൂന്ന് കുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവം നടന്ന സ്ഥലത്ത് ഇന്ന് തുടർച്ചയായ കാറ്റും മഴയും ഉണ്ടായിരുന്നു. ശക്തമായ കാറ്റ് വിശിയതോടെയാണ് മരത്തിന്റെ വലിയൊരു ഭാഗം ഒടിഞ്ഞു നിലത്ത് വീണത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!