ഷാജ് കിരണുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത് വിട്ട് സ്വപ്‌ന സുരേഷ്. ഷാജ് കിരണിനെ തനിക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പ്തന്നെ അറിയാമെന്ന് സ്വപ്ന സുരേഷ് വ്യക്തമാക്കി. പാലക്കാട് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഫോണ്‍ സംഭാഷണം പുറത്തുവിട്ടത്. ഒന്നരമണിക്കൂര്‍ നീളമുള്ളതാണ് പുറത്തുവിട്ട ശബ്ദരേഖ
ഷാജ് കിരണിന്റെ നാടകം ജനങ്ങളെ അറിയിക്കുന്നതിന് വേണ്ടിയാണ് ഓഡിയോ പുറത്തുവിടുന്നതെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. ഷാജ് കിരണമായി വര്‍ഷങ്ങളായി ബന്ധമുണ്ട്. ഷാജിനെ പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്നും സ്വപ്ന ആവര്‍ത്തിച്ചു. പിന്നീട് ശിവശങ്കറിന്റെ ആത്മകഥ വന്നതിന് ശേഷമാണ് പരിചയം പുതുക്കിയതെന്നും സ്വപ്ന പറഞ്ഞു.
കോടതിയില്‍ കൊടുക്കുന്ന രഹസ്യമൊഴി കാണണമെന്ന് ഷാജന്‍ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ തൃശൂരില്‍ വച്ചാണ് കണ്ടുമുട്ടിയത്. അത് കേട്ടപ്പോള്‍ കളിച്ചത് ആരോടാണെന്ന് അറിയാമോ?.അദ്ദേഹത്തിന്റെ മകളുടെ പേര് പുറത്തുപറഞ്ഞാല്‍ അദ്ദേഹത്തിന് സഹിക്കില്ലെന്ന് ഷാജ് പറഞ്ഞു. ഇത് കേട്ടതിന്റെ അടിസ്ഥാനത്തില്‍ സരിത്തിനെ നാളെ പൊക്കുമെന്ന് ഷാജ് പറഞ്ഞു. ഷാജന്‍ പറഞ്ഞ പോലെ തന്നെ കാര്യങ്ങള്‍ സംഭവിച്ചപ്പോഴാണ് താന്‍ ഷാജനെ വിളിച്ചതെന്നും സ്വപ്ന പറഞ്ഞു. താന്‍ എച്ച്ആര്‍ഡിഎസിനെ തള്ളിപ്പറഞ്ഞത് ഷാജിന്റെ വിശ്വാസം തേടാനായിരുന്നു. ഈ ശബ്ദരേഖയില്‍ താന്‍ സരിത്തിനെതിരെയും പറഞ്ഞിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു.