Kerala News

കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത; കെ സുധാകരന് പൊലീസിന്റെ നോട്ടീസ്

കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായാല്‍ നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് പൊലീസിന്റെ നോട്ടീസ്. കണ്ണൂര്‍ കളക്ടറേറ്റ് മാര്‍ച്ചില്‍ പൊലീസിന് നേരെ ആക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

അക്രമം ഉണ്ടാകില്ലെന്ന് കെപിസിസി പ്രസിഡന്റ് ഉറപ്പുവരുത്തണം. മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായാല്‍ കടുത്ത നടപടിയെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കണ്ണൂരില്‍ നടക്കുന്ന മാര്‍ച്ച് കെപിസിസി പ്രസിഡന്റാണ് ഉദ്ഘാടനം ചെയ്യുന്നത്. ഇന്ന് രാവിലെയാണ് സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ സുധാകരന് കത്ത് നല്‍കിയത്. പൊലീസിന് നേരെ കല്ലെറിയാനും, കലക്ടറേറ്റ് വളപ്പിലേക്ക് വാട്ടര്‍ബോട്ടിലും മറ്റും എറിയാന്‍ സാധ്യതയുണ്ടെന്നും നോട്ടീസില്‍ സൂചിപ്പിക്കുന്നു. ഇത്തരത്തിലുള്ള അക്രമം ഉണ്ടാവുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് ഉറപ്പ് വരുത്തണമെന്നും അതില്‍ പരാജയപ്പെട്ടാല്‍ നടപടിയുണ്ടാകുമെന്നുമാണ് നോട്ടീസിലുള്ളത്.

പ്രതിഷേധ റാലിക്ക് മുന്നോടിയായി ഇത്തരത്തില്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്ന ആള്‍ക്ക് പോലീസ് മുന്നറിയിപ്പ് നല്‍കിയ നോട്ടീസയക്കുന്നത് അസാധാരണാണ്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസും യുഡിഎഫും സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ നടത്തിവരുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!