രണ്ടു ലിറ്റർ ചാരായവുമായി പ്രതി പിടിയിൽ
വ്യാജമദ്യം തടയുന്നതിന്റെ കോഴിക്കോട് എക്സൈസ് സ്പെഷൽ സക്വാഡ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിവന്ന പരിശോധനയിൽ ചാരായം പിടിച്ചെടുത്തു. കോഴിക്കോട് ഒളവണ്ണ ഇരിങ്ങല്ലൂർ രണ്ട് ലിറ്റർ ചാരായവുമായി വേട്ടുവേടൻ കുന്ന് വീട്ടിൽ ഗോവിന്ദൻ ചെട്ടിയാർ മകൻ പി.പികുഞ്ഞി 71 അറസ്റ്റ് ചെയ്തു. പ്രിവന്റീവ് ഓഫീസർ ഷംസുദ്ധീൻ കെ യുടെ നേതൃത്വത്തിലുള്ള പരിശോധനാസംഘത്തിൽ ഐ.ബി പ്രിവൻ്റീവ് ഓഫീസർ ഗഫൂർ, സിവിൽ എക്സൈസ് ഓഫീസർമാരായ സന്ദീപ്,അനിൽ,റനീഷ്, പ്രശാന്ത്,അരുൺ എന്നിവരുണ്ടായിരുന്നു.

