ബംഗളൂരു: വിദ്വേഷ വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ കര്‍ണാടക ബിജെപി ഐടി സെല്‍ തലവന്‍ പ്രശാന്ത് മക്കനൂര്‍ അറസ്റ്റില്‍. ഇന്നലെ വൈകീട്ട് പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തില്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത മുസ്ലീം വിദ്വേഷ വീഡിയോക്കെതിരായ പരാതിയിലാണ് അറസ്റ്റ്.
സംവരണവുമായി ബന്ധപ്പെട്ട് കര്‍ണാടക ബിജെപിയുടെ എക്സ് ഹാന്‍ഡിലില്‍ പ്രസിദ്ധീകരിച്ച വിദ്വേഷ വീഡിയോയാണ് അറസ്റ്റിലേക്ക് നയിച്ചത്. പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ കോണ്‍ഗ്രസ്, മുസ്ലിം വിഭാഗത്തിന് മാത്രമായി അനധികൃതമായി നല്‍കുന്നുവെന്ന് സൂചിപ്പിക്കുന്നതായിരുന്നു ബിജെപി പങ്ക് വെച്ച വീഡിയോ.