സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണനെതിരെ നടപടികൾക്ക് വേഗം കൂട്ടി കസ്‌റ്റംസ് തലസ്ഥാനത്തെ പേട്ടയിലെ ഫ്ളാറ്റിൽ കസ്‌റ്റംസ് പരിശോധന തുടങ്ങി. ഡോളർ കടത്തിൽ സ്‌പീക്കർക്കെതിരായി സ്വപ്‌ന നൽകിയ മൊഴിയനുസരിച്ച് ഈ ഫ്ളാറ്റിൽ വച്ചാണ് ഡോളർ കൈമാറിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
നേരത്തെ കൊച്ചിയിൽ ചോദ്യംചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ടിട്ടും എത്താതിരുന്ന സ്‌പീക്കറെ കസ്‌റ്റംസ് സംഘം ഇന്നലെ അതീവ രഹസ്യമായി തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ വച്ച് ചോദ്യം ചെയ്‌തിരുന്നു.ചോദ്യം ചെയ്യല്‍ നാലു മണിക്കൂറോളം നീണ്ടുവെന്നാണ് വിവരം. കസ്റ്റംസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഞായറാഴ്ച വീണ്ടും ചോദ്യം ചെയ്യലിനായി ഉദ്യോഗസ്ഥര്‍ എത്തിയേക്കുമെന്നും സൂചനയുണ്ട്. സ്പീക്കറുടെ ഭരണഘടനാ പദവി പരിഗണിച്ചാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തി ചോദ്യം ചെയ്തതെന്നാണ് വിവരം.കസ്‌റ്റംസ് സൂപ്രണ്ട് സലിലിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ.