Kerala

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എന്നും ഒരുപടി മുന്നിൽ നിൽക്കുന്ന പാലക്കൽ ഗ്രൂപ്പ് റംസാൻ കിറ്റ് വിതരണം നടത്തി

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എന്നും ഒരുപടി മുന്നിൽ നിൽക്കുന്ന പാലക്കൽ ഗ്രൂപ്പ് റംസാൻ കിറ്റ് വിതരണം നടത്തി. 1500ലധികം കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം നടത്തിയത് നാളെ വിഷു കിറ്റ് വിതരണം ചെയ്യും . ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലിജി പുൽക്കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവൻ അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവർത്തകനായ ഒ.ഹുസൈൻ സ്വാഗതം പറഞ്ഞു ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അബൂബക്കർ പാലക്കൽ സാമൂഹ്യ പ്രവർത്തകരായകായക്കൽ അഷ്റഫ് തെഞ്ചേരി വേലായുധൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു അതിരൂക്ഷമായ പ്ര ളയകാലത്തും , കോവിഡ് കാലത്തും നിരവധി ആളുകളെ സഹായിച്ച വ്യക്തിത്വമാണ് പാലക്കൽ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ അബൂബക്കർ . റമസാൻ,ഓണം , വിഷു ബക്രീദ് തുടങ്ങിയ എല്ലാ ആഘോഷങ്ങളിലും ജാതിമതഭേദമന്യേ എല്ലാവർക്കും സഹായം എത്തിക്കുന്നതിൽ പാലക്കൽ ഗ്രൂപ്പ് ഒരുപടിമുന്നിൽ തന്നെയാണ്. മരുന്ന് ഭക്ഷണം കാൻസർ രോഗികളെ സഹായിക്കൽ ജീവകാരുണ്യപ്രവർത്തനങ്ങളിൽ പാലക്കൽ ഗ്രൂപ്പ് ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്.കോഴിക്കോട് മെഡിക്കൽ കോളേജിലെ കാൻസർ വാർഡിൽ എത്തുന്ന രോഗികൾക്ക് സൗജന്യമായി രാവിലെ മുതൽ ഭക്ഷണം നൽകി വരുന്നുണ്ട്. അതേപോലെതന്നെവീടുകൾ ഇല്ലാത്തവർക്ക് വീടുകൾ അദ്ദേഹംനിർമ്മിച്ചു നൽകി വരുന്നുണ്ട്. മറ്റൊരാൾ അറിയാതെയൂള്ള സഹായങ്ങൾ ചെയ്യുന്നതാണ് അദ്ദേഹത്തിന് ഏറെ ഇഷ്ടം എന്നുള്ളതും പ്രത്യേകതയാണ്. കെ.കെ മൊയ്തീൻ പതീർപാടം,ബഷീർ വരിട്ട്യാക്കിൽ, വിജയൻ വരിട്ട്യാക്കിൽ മുനീർ കെട്ടാങ്ങൽ തുടങ്ങിയവർ വിതരണത്തിന് നേതൃത്വം നൽകി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!