കോഴിക്കോട്: വടകരയില്‍ ഡിവൈഎസ് പിയുടെ വാഹനം ഓഫീസിന് മുന്നില്‍ കത്തിയ നിലയില്‍ കണ്ടെത്തി. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വാഹനം കത്തിയ നിലയില്‍ കണ്ടെത്തിയത്. മനപ്പൂര്‍വം കത്തിച്ചതാണോയെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. വാഹനം മുഴുവനായും കത്തിനശിച്ച അവസ്ഥയിലാണുള്ളത്. ഇന്നലെ വടകരയിലെ മുസ്ലീം ലീഗ് നേതാവിന്റെ കടയ്ക്ക് നേരെയും തീവെപ്പ് ശ്രമം ഉണ്ടായിരുന്നു. സംഭവത്തില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയിലുളളതായി പൊലീസ് അറിയിച്ചു.