കുന്ദമംഗലം എയുപി സ്കൂളിൽ കവാട ഉദ്ഘാടനം , ഗാന്ധി പ്രതിമ സമർപ്പണം, പഠനോത്സവം, അങ്കണവാടി കലോത്സവം എന്നിവ നടത്തി. പരിപാടി കുന്ദമംഗലം നിയോജക മണ്ഡലം എം എൽ എ അഡ്വ. പിടി എ റഹിം നിർവഹിച്ചു. PTA പ്രസിഡന്റ് ശ്രീ. ടി പി നിധീഷ് അധ്യക്ഷം വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപിക ശ്രീമതി. എം കെ ലത സ്വാഗതം പറഞ്ഞു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും പ്രമുഖ നോവലിസ്റ്റുമായ ശ്രീ. യുകെ കുമാരൻ മുഖ്യപ്രഭാഷണം നടത്തി.
SSK DPC Dr. Ak അബ്ദുൾ ഹക്കിം പഠനോത്സവ സന്ദേശം നടത്തി.. മുഖ്യാതിഥി മാസ്റ്റർ റിതു രാജിനെയും ഗാന്ധി പ്രതിമ ശില്പി ശ്രീധരൻ എലത്തൂരിനെയും കുന്ദമംഗലം എ ഇ ഒ ശ്രീ. കെ ജെ പോൾ അനുമോദിച്ചു. ശ്രീ എം എം സുധീഷ് കുമാർ ,ശ്രീ സിജിത്ത് പൈങ്ങോട്ടു പുറം , കളത്തിൽ ചക്രായുധൻ, സുധീഷ് പുൽക്കുന്നുമ്മൽ ,
അസനാജി , പോഗ്രാം കൺവീനർ ശ്രീ.എൻ സന്തോഷ് കുമാർ , പി ടി എ വൈസ് പ്രസിഡന്റ് ശ്രീ.എം.കെ വിജേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി P ലസി നന്ദി അർപ്പിച്ചു.

