കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച മുതിര്‍ന്ന നേതാവ് പി.സി ചാക്കോയെ സ്വാഗതം ചെയ്ത് എന്‍സിപി. പാര്‍ട്ടിയിലെത്തിയാല്‍ ചാക്കോയ്ക്ക് അര്‍ഹമായ വിധത്തില്‍ നേതൃനിരയില്‍ സ്ഥാനം നല്‍കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന് മാസ്റ്റര്‍ പറഞ്ഞു. ചാക്കോ എത്തുന്നത് എന്‍സിപിക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവാണ് ചാക്കോ. ശരത് പവാറിന്റെ അടുത്ത സുഹൃത്തും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചു പരിചയവുമുണ്ട്. അദ്ദേഹം വരുന്നത് എന്‍സിപിക്ക് ഗുണം ചെയ്യും. മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ നേതൃനിരയില്‍ അദ്ദേഹത്തിന് അര്‍ഹിക്കുന്ന സ്ഥാനം കൊടുക്കുമെന്നും പീതാംബരന് മാസ്റ്റര്‍ പറഞ്ഞു.