Kerala

‘ഇടതുപക്ഷം തുടർന്നില്ലെങ്കിൽ കേരളം തകരും’; മന്ത്രി പി രാജീവ്

ഇന്ത്യ – യുഎസ് ഉടമ്പടി, അസാധാരണ ഉടമ്പടിയെന്ന് മന്ത്രി പി രാജീവ്. എല്ലാം വ്യവസ്ഥകളും പാർലമെന്റിൽ വ്യക്തമാക്കണം. സർക്കാർ മുഴുവൻ കാര്യങ്ങളും പുറത്ത് വിടണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കവി സച്ചിദാനന്ദൻറെ പരാമർശം, ചിലർ ഒന്നുകൂടി നന്നാകണം എന്ന് ആഗ്രഹിക്കുന്നു. അഭിപ്രായങ്ങളിൽ നിന്ന് എന്തൊക്കെ സ്വീകരിക്കേണ്ടതുണ്ട് എന്നാണ് നോക്കുന്നത്.

ഭരണ തുടർച്ചയാണ് ഈ നിലയിലേക്ക് കേരളം എത്താൻ കാരണം. ഇടതുപക്ഷം വിമർശനങ്ങളെ ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകും. ബിജെപിയെ കൊണ്ടുവരാനുള്ള വാതിൽ തുറക്കുന്നതിലേക്കാണ് തുടർഭരണം വേണ്ട എന്ന് പറയുന്നവർ ശ്രമിക്കുന്നത്.

ഇടതുപക്ഷം തുടർന്നില്ലെങ്കിൽ കേരളം തകരും. ഇടതുപക്ഷം തുടർന്നില്ലെങ്കിൽ നവയുഗം അല്ല, ആരാജക പ്രാകൃത നിലയിലേക്ക് സംസ്ഥാനം പോകും. കോൺഗ്രസ്‌ തോറ്റാൽ അവർ ബിജെപി ആയി മാറും എന്ന ആശങ്കയാണ് ഉള്ളത് എന്ന് പറയുന്നു. അവർ ജയിച്ചാൽ ഭരണം തന്നെ ബിജെപിയിലേക്ക് മാറുമെന്നും മന്ത്രി വിമർശിച്ചു.

BJP ക്ക് മുമ്പ് രാമരാജ്യം എന്ന് പറഞ്ഞത് കോൺഗ്രസ് ആണ്. ബിജെപിയെ കൊണ്ട് വരാനുള്ള വാതിൽ തുറക്കപ്പെടും,മറ്റു സംസ്ഥാനങ്ങളിൽ അത് കണ്ടതാണ്. കോൺഗ്രസിൻ്റെ നറേറ്റീവിനെ കുറിച്ച് കരുതൽ വേണം. ഭരണ തുടർച്ചയാണ് കൊച്ചിൻ കാൻസർ റിസർച്ച് സെൻ്റർ ഉൾപ്പെടെ യാഥാർത്ഥ്യമാകാൻ കാരണം. K സച്ചിദാനന്ദൻ ഉദ്ദേശിച്ചത് കരുതൽ വേണമെന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!