എറണാകുളം: കളമശ്ശേരി ഭീകരാക്രമണ കേസിലെ പ്രതി ഡൊമനിക് മാര്‍ട്ടിന്‍ ബോംബുണ്ടാക്കിയ രീതി വിദേശ നമ്പറിലേക്ക് അയച്ചുവെന്ന് കണ്ടെത്തല്‍. ചിത്രങ്ങള്‍ അടക്കമാണ് അയച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിയുടെ വിദേശ ബന്ധത്തില്‍ വീണ്ടും അന്വേഷണം നടത്താന്‍ പൊലീസ് തീരുമാനം എടുത്തു. ഇന്റര്‍പോളിന്റെ സഹായത്തോടെയുള്ള അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് അനുമതി നല്‍കിയിരുന്നു.
നേരത്തെ ഡൊമനിക് മാര്‍ട്ടിന്റെ വിദേശ ബന്ധത്തില്‍ പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഇന്റര്‍പോളിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം. ഡൊമനിക് മാര്‍ട്ടിന്‍ ദുബൈയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്നു. ഈ കാലയളവിലെ പ്രവര്‍ത്തനങ്ങളാണ് അന്വേഷിച്ചത്. പ്രതിക്കെതിരെ ചുമത്തിയിരുന്ന യുഎപിഎ ഒഴിവാക്കിയിരുന്നു. കേസില്‍ കഴിഞ്ഞ ഏപ്രിലിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

