അയോധ്യ ശ്രീരാമ ജന്മഭൂമിയില്‍ ക്ഷേത്രം യാഥാര്‍ഥ്യമായതില്‍ ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രത്യേക പ്രമേയം. വിശ്വാസികളുടെ വര്‍ഷങ്ങളായ സ്വപ്നം യാഥാര്‍ഥ്യമായതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി വ്യക്തമാക്കുന്നതായിരിക്കുന്നതാകും പ്രമേയം. 17മത് ലോക്‌സഭയുടെ അവസാന സമ്മേളനമാണിത്. സഭയില്‍ നിര്‍ബന്ധമായും ഹാജരാകാന്‍ പാര്‍ട്ടി എംപിമാര്‍ക്ക് ബിജെപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലോക്‌സഭയില്‍ രാവിലെ 11 ന് ചട്ടം 193 പ്രകാരമുള്ള പ്രമേയം ബിജെപി എംപി സത്യപാല്‍ സിങ് അവതരിപ്പിക്കും. വൈകി ട്ട് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചേക്കും. മുതിര്‍ന്ന മന്ത്രിമാരില്‍ ആരെങ്കിലും മറുപടി നല്‍കും. രാജ്യസഭയില്‍ ചട്ടം 176 പ്രകാരം കെ. ലക്ഷ്മണ്‍ ആണ് പ്രമേയം അവതരിപ്പിക്കുക. ചര്‍ച്ച പൂര്‍ത്തിയാക്കി ഇരുസഭകളും അനിശ്ചിതകാലത്തേയ്ക്ക് പിരിയും.
അയോധ്യ ശ്രീരാമ ജന്മഭൂമിയില്‍ ക്ഷേത്രം യാഥാര്‍ഥ്യമായതില്‍ മോദിക്ക് നന്ദി; പാര്‍ലമെന്റില്‍ പ്രത്യേക പ്രമേയം

