Kerala

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; പൂജപ്പുര സ്വദേശിക്ക് വെട്ടേറ്റു

തിരുവനന്തപുരം നഗരത്തില്‍ വീണ്ടും ഗുണ്ടകളുടെ ആക്രമണം. അട്ടക്കുളങ്ങര ജംഗ്ഷനില്‍ പൂജപ്പുര സ്വദേശി മുഹമ്മദലിയെ ആണ് വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ഇന്നലെ രാത്രി ഒന്നരയോടെയായിരുന്നു സംഭവം.

നാലംഗ സംഘമാണ് പൂജപ്പുര സ്വദേശി മുഹമ്മദലിയെ ആക്രമിച്ചത്. ഇയാളും അക്രമി സംഘവും തമ്മില്‍ നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നാണ് സൂചന. മുഹമ്മദലിയുടെ വയറ്റിലും പുറത്തും വെട്ടേറ്റിട്ടുണ്ട്. ആക്രമണ കാരണം വ്യക്തമല്ല.

കഴിഞ്ഞ മാസം ജില്ലയില്‍ കഠിനംകുളം സ്വദേശി മഹേഷിന് നേരെയും ഗുണ്ടാ ആക്രമണം നടന്നിരുന്നു. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മഹേഷിനെ ബാറില്‍ വച്ച് ഒരു സംഘം വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ഈ സംഭവത്തിന് തൊട്ടുമുന്‍പ് പൂവ്വച്ചലിലും ഗുണ്ടാ ആക്രമണമുണ്ടായി. പാറ്റൂരില്‍ നടന്ന ആക്രമണത്തില്‍ നാല് യുവാക്കള്‍ക്ക് വെട്ടേറ്റ കേസ് അന്വേഷിക്കുന്നതിനിടയിലായിരുന്നു പൂവ്വച്ചലിലെ സംഭവം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!