പ്രിയങ്കയും രാഹുല്‍ ഗാന്ധിയും മൃദുഹിന്ദുത്വത്തിന്റെ പ്രചാരകരെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. രാജ്യത്തെ വര്‍ഗീയവത്കരിക്കാനുള്ള ബി.ജെ.പി ശ്രമത്തോട് ശക്തമായി പ്രതികരിക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.
ലോകത്ത് എവിടെയും പെട്രോളിന് ഇത്രയധികം വിലയില്ല. ഇത്രയധികം വില വര്‍ധിച്ചിച്ചിട്ടും കോണ്‍ഗ്രസ്-യുഡിഎഫ് നേതാക്കള്‍ കേന്ദ്രത്തിനെതിരെ ഒരക്ഷരം മിണ്ടുന്നില്ല. ബിജെപിയോടുള്ള മൃദുസമീപനത്തിന്റെ ഒരു തെളിവ് മാത്രമാണിത്. രാഹുല്‍ ഗാന്ധി അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഗുജറാത്തിലും രാജസ്ഥാനിലും ആരംഭിച്ചത് അമ്പലങ്ങളില്‍ പോയി പൂജ നടത്തിയാണ്. ബി.ജെ.പിയുടെ അതേ ശൈലി തന്നെയാണ് അവര്‍ സ്വീകരിക്കുന്നത്. ഹിന്ദുത്വ ചിഹ്നങ്ങളുടെ കാര്യത്തില്‍ പ്രിയങ്ക ബി.ജെ.പിയോട് മത്സരിക്കുന്നത് നമ്മള്‍ കണ്ടതാണെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.