വഞ്ചനാ കേസിൽ നടി സണ്ണി ലിയോണിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. സണ്ണി ലിയോണിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ആണ് ഹൈക്കോടതി ഉത്തരവ്. നോട്ടീസ് നൽകിയ ശേഷം ക്രൈംബ്രാഞ്ചിന് സണ്ണി ലിയോണിനെ ചോദ്യം ചെയ്യാം. സണ്ണി ലിയോണ്‍, ഭര്‍ത്താവ് ഡാനിയേല്‍ വെബര്‍, ഇവരുടെ സ്ഥാപനത്തിലെ ജീവനക്കാരന്‍ സുനില്‍ രജനി എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി അറസ്റ്റ് വിലക്കിയത്. സി.ആര്‍.പി.സി. 41എ പ്രകാരമുള്ള നോട്ടീസ് നല്‍കി വേണം ചോദ്യംചെയ്യലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് അശോക് മോഹന്‍ അധ്യക്ഷനായ ബെഞ്ചാണ് സണ്ണി ലിയോണിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചത്.
പല തവണ ഷോയുടെ തിയതിയും സ്ഥലവും മാറ്റി. കോഴിക്കോട്ട് നിശ്ചയിച്ചിരുന്ന ഷോ കണ്ണൂരിലേക്കും പിന്നീടു തിരുവനന്തപുരത്തേക്കും ചെന്നൈയിലേക്കും മാറ്റി. ഒടുവിൽ 2019 ഫെബ്രുവരി 14ന് വാലൈൻറൻസ് ഡേ ഷോയായി കൊച്ചിയിൽ നടത്താൻ തീരുമാനമായി. ജനുവരി 31 നകം പണം മുഴുവൻ നൽകണമെന്ന ആവശ്യം സമ്മതിച്ച ശേഷം കൊച്ചിയിലെത്തിയെങ്കിലും ബാക്കി പണം നൽകാൻ തയ്യാറായില്ല.