കുന്ദമംഗലം: പ്രസ്റ്റീജ് കൾച്ചറൽ ക്ലബ് പിലാശ്ശേരിയുടെ നേതൃത്വത്തിൽ ജോയിന്റ് സെക്രട്ടറിയും വാഴപ്പറമ്പ് – വെസ്റ്റ് പിലാശ്ശേരി പ്രദേശത്തെ സന്നദ്ധ പ്രവർത്തകനുമായിരുന്ന നെടുംകണ്ടത്തിൽ അതുൽ ബാബുവിന്റെ ഒന്നാം ചരമവാർഷികത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് രക്തദാനവും വെസ്റ്റ് പിലാശ്ശേരിയിൽവെച്ച് അനുസ്മരണവും നടത്തി. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം ഷബീർ അലി പി എം പരിപാടി ഉദ്ഘാടനം നിർവഹിച്ചു. സജിത്ത് എം സ്വാഗതവും സദാനന്ദൻ കെ അദ്ധ്യക്ഷതയും വഹിച്ചു. തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ, മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജൻ മാമ്പറ്റച്ചാലിൽ, ഉണ്ണീരി പറങ്ങോട്ട്, രാരുക്കുട്ടി ടി പി,സുരേഷ് ബാബു പൊന്മഞ്ചേരി, ഷാബുരാജ് എം, ഹരീഷ് കെ തുടങ്ങിയവർ സംസാരിച്ചു.
അതുൽ ബാബുവിന്റെ ഒന്നാം ചരമവാർഷികത്തിന്റെ ഭാഗമായി പ്രസ്റ്റീജ് കൾച്ചറൽ ക്ലബ് രക്തദാനവും അനുസ്മരണ പരിപാടിയും സംഘടിപ്പിച്ചു

