ഗോവയില്‍ ബി.ജെ.പിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക്. യുവമോര്‍ച്ച ദേശീയ എക്‌സിക്യൂട്ടീവ് അംഗം ഗജാനന്‍ ടില്‍വേ ഞായറാഴ്ച കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു.ഗോവ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി മൈക്കല്‍ ലോബോ കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ടിരുന്നു.ഇന്ന് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബി.ജെ.പിയില്‍ നിന്ന് രാജിവെക്കുന്ന മൂന്നാമത്തെ ന്യൂനപക്ഷ എം.എല്‍.എയാണ് ലോബോ. ഇതോടെ ബി.ജെ.പി നിയമസഭാ അംഗബലം 24 ആയി.
സാങ്കേത് പര്‍സേക്കര്‍, വിനയ് വൈംഗങ്കര്‍, ഓം ചോദങ്കര്‍, അമിത് നായിക്, സിയോണ്‍ ഡയസ്, ബേസില്‍ ബ്രാഗന്‍സ, നിലേഷ് ധര്‍ഗാല്‍ക്കര്‍, പ്രതീക് നായിക്, നീലകാന്ത് നായിക് എന്നീ നേതാക്കളും കോണ്‍ഗ്രസില്‍ ചേര്‍ന്നു.
ഗോവയില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്ന ഏത് പാര്‍ട്ടിയായും സഖ്യത്തിലേര്‍പ്പെടാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാവ് പി.ചിദംബരം പറഞ്ഞിരുന്നു. ഫെബ്രുവരി 14നാണ് ഗോവ നിയമസഭ തെരഞ്ഞെടുപ്പ്.