ബി.ജെ.പിക്ക് ബദലായി നില്‍ക്കുന്നത് കോണ്‍ഗ്രസ് അല്ലെന്നും, ഇരുവര്‍ക്കും ഒരേ നയമാണെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.ബി.ജെ.പിയുടെ വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ സാധിക്കില്ല.കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഹിന്ദുക്കള്‍ ഭരിക്കണമെന്ന് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയും അദ്ദേഹം പ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചു.
വിശ്വാസികള്‍ക്കും പാര്‍ട്ടിയില്‍ അംഗത്വം നല്‍കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.പാതിരിമാർക്കും പാർട്ടിയിൽ ചേരാമെന്ന് ലെനിൻ പറഞ്ഞിട്ടുണ്ട്. ആരാധനാലയങ്ങൾ സംരക്ഷിക്കാൻ ജീവത്യാഗം ചെയ്തും പ്രവർത്തിക്കണമെന്ന് ആഹ്വാനം നടത്തിയ പാർട്ടിയാണ് സി.പി.ഐ.എമ്മെന്നും കോടിയേരി പറഞ്ഞു.
സി.പി.ഐ.എം ഒരു മതത്തിനും എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്‌ലിം ലീഗ് ഇസ്‌ലാമിക രാഷ്ട്രീയവുമായി സന്ധി ചെയ്തുവെന്നും ലീഗിനെ നയിക്കുന്നത് ജമാ ഇത്തെ ഇസ്‌ലാമിയുടെ പ്രത്യയശാസ്ത്രമാണെന്നും കോടിയേരി വിമർശിച്ചു
ഇസ്‌ലാമിക മൗലികവാദത്തിന് ലീഗ് പിന്തുണ നല്‍കുന്നുവെന്നും, സമസ്തയുടെ നിലപാട് ലീഗിന് എതിരാണെന്നും കോടിയേരി പറഞ്ഞു. മുസ്‌ലിം ലീഗ് ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും കോടിയേരി പരിഹസിച്ചു.