Local

എച്ച് 1 എന്‍ 1 ; മുക്കത്ത് കോള്‍ സെന്റര്‍ തുടങ്ങി

കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് എച്ച് 1 എന്‍ 1 പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പുതുതായി പനി ബാധിച്ചവര്‍ക്ക് വൈദ്യ സഹായവും ബോധവത്കരണവും നല്‍കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍ മറ്റു സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന ടീം വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ഗൃഹ സന്ദര്‍ശനം നടത്തി. പുതുതായി പനി ബാധിച്ചവരെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച്      ബോധവത്കരണവും ലഘുലേഖ വിതരണവും നടത്തി.  
24 മണിക്കൂറും   പ്രവര്‍ത്തിക്കുന്ന  കോള്‍ സെന്റര്‍ മുക്കം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ആരംഭിച്ചു (0495 229 7260). തുടര്‍ ദിവസങ്ങളിലും ആനയാംകുന്ന് ഹൈസ്‌കൂളിലും കാരശ്ശേരി  പ്രാഥമികാരോഗ്യകേന്ദ്രത്തിലും  മുക്കം സാമൂഹികാരോഗ്യകേന്ദ്രത്തിലും പ്രത്യേക പനിക്ലിനിക്കുകള്‍  ഉണ്ടായിരിക്കും. കിടത്തി  ചികിത്സ ആവശ്യമായി വരുന്ന ഘട്ടങ്ങളില്‍ അതിനുള്ള സംവിധാനങ്ങളും  ഏര്‍പ്പെടുത്തിയിട്ടുണ്ട്.പനി  ബാധിച്ചവരെയും സമ്പര്‍ക്കം പുലര്‍ത്തിയവരെയും മുക്കത്ത് പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററില്‍ നിന്നും ഫോണ്‍ വഴി വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള സംവിധാനവും അതുവഴി അവരെ നിരീക്ഷിക്കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ ആര്‍ക്കെങ്കിലും പനി ബാധിച്ചിട്ടുണ്ടെങ്കില്‍  പ്രസ്തുത വിവരം  കോള്‍ സെന്ററിലേക്ക് അറിയിക്കണം. നിലവില്‍ കണ്ടെത്തിയ രോഗികളില്‍ തൊണ്ണൂറ് ശതമാനം പേരും അപകട സാധ്യത വളരെ കുറവായ വിഭാഗത്തില്‍പെട്ടവര്‍ ആയതിനാല്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്നും സഹായ പരിചരണവും സ്വീകരിക്കണം. രോഗം ഭേദമാകുന്നത് വരെ വീടുകളില്‍ തുടരുന്നതാണ് അഭികാമ്യം. നിലവില്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും രോഗം നിയന്ത്രണവിധേയമാണെന്നും  ജില്ലാ മെഡിക്കല്‍ ഓഫീസര്‍  ഡോ.ജയശ്രീ.വി അറിയിച്ചു. 

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!