Kerala kerala

ഡ്രൈവര്‍ക്ക് നെഞ്ചുവേദന; കോട്ടയത്ത് സ്വകാര്യ ബസ് ഡിവൈഡറില്‍ ഇടിച്ചു കയറി

കോട്ടയത്ത് സ്വകാര്യ ബസ് ഡിവൈഡറില്‍ ഇടിച്ചു കയറി. കോട്ടയം ചങ്ങനാശ്ശേരിയ്ക്ക് സമീപം കുരിശുംമൂട് ജംഗ്ഷനിലാണ് അപകടമുണ്ടായത്. ഡ്രൈവര്‍ക്ക് നെഞ്ചുവേദന വന്നതിനെ തുടര്‍ന്നാണ് സ്വകാര്യ ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയത്.

നെഞ്ചുവേദനയെ തുടര്‍ന്ന് ഡ്രൈവര്‍ വെള്ളാവൂര്‍ സ്വദേശി പ്രദീപിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ബസ് യാത്രക്കാരായ മൂന്ന് പേര്‍ക്ക് നിസാര പരുക്കേറ്റു. രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്.

അതേസമയം കഴിഞ്ഞ ദിവസം കോട്ടയത്ത് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞിരുന്നു. കോരുത്തോട് കോസടിക്ക് സമീപമുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട് ഈറോഡ് മാവിട്ടം സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!